Monday, January 30, 2012

പ്രിയപ്പെട്ട കൂട്ടുകാരീ...

ആയുസിന്റെ ഈ കണക്കുപുസ്തകവും ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ശ്രാവണ മാസത്തില്‍ നമ്മളാദ്യമായി കണ്ടതും, പരിചയപ്പെട്ടതും, കൂട്ടുകൂടിയതും, പിന്നെ......  മഴവില്ല് മാഞ്ഞുപോകുന്നത് പോലെ പൊള്ളിക്കുന്ന ഓര്‍മ്മകളിലെ ഉള്ളുവേവുന്ന ഒരു മധ്യാഹ്നത്തില്‍, ഒടുവിലത്തെ ഒരു നിറകണ്‍ചിരിയുമായി ഈ ഭൂമിയില്‍ അവസാനമായി പരസ്പരം നമ്മള്‍ യാത്ര പറഞ്ഞതും...
    നിനക്ക് തന്ന വക്കുകളോരോന്നായി എനിക്ക് തെറ്റിപ്പോയതും, നീ കണ്ടു തീര്‍ക്കാതെ എനിക്കായി വെയ്ച്ച സ്വപ്‌നങ്ങള്‍... വഴിയിലെപ്പോഴോ നഷ്ടമായതും...ഭൂമിയില്‍ ഏറ്റുപറയാനാരുമില്ലാതെ, പകരം വെയ്ക്കാനാരുമില്ലാതെ, നിനക്ക് ശേഷം എന്റെ ലോകം ചെറുതായിപ്പോയതും...
നിന്റെ മനസ്സിലെവിടെയോ ബാക്കി വെയ്ച്ച്പോയ, നന്മയുടെ, സ്നേഹത്തിന്‍റെ, വിശുദ്ധിയുടെ ഒരു നിറദീപം... നിന്‍റെ ഓര്‍മ്മകളോടൊപ്പം ഹൃദയത്തില്‍ അണയാതെ നില്‍ക്കുന്നത്, ദുസ്സഹമായ ഏകാന്തതയുടെ മറുവാക്കുകളില്ലാത്ത എന്‍റെ രാത്രി യാത്രകളില്‍ എനിക്ക് കൂട്ടാവുന്നതും...
പ്രിയപ്പെട്ട കൂട്ടുകാരീ...
    മഴ പെയ്യുന്ന ഈ സന്ധ്യയില്‍ ജാലകപ്പടിയിലൂടെ ഇറ്റുവീഴുന്ന മഴതുള്ളികളോടൊപ്പം, നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നിറയ്ക്കുന്ന മിഴിതുള്ളികളും.....
    നിനക്ക് സമര്‍പ്പിക്കുന്നു... എന്‍റെ ജന്മ തര്‍പ്പണങ്ങളായി....  
     

4 comments:

  1. ഓര്‍മ്മകള്‍! അവയെന്നും നമ്മുടെ സ്വകര്യ നിധി ശേഖരമാണ്, അമൂല്യവും.

    ReplyDelete
    Replies
    1. അതെ, ഒരിക്കലും... നഷ്ടപ്പെടാനിഷ്ടമല്ലാത്ത അമൂല്യ നിധി...

      Delete
  2. priyappetta koottukaaree neeyithu kaanunnille????
    ariyunnille?????????????

    ReplyDelete
    Replies
    1. കാണുന്നതിനും അറിയുന്നതിനും അപ്പുറമല്ലേ, ജീവിതം.... അങ്ങനെയല്ലേ.?... ശ്രീ...

      Delete