Sunday, January 1, 2012

നിനക്കായ്‌ എന്റെ കണ്ണുനീർ…



നേർത്ത മഞ്ഞിന്റെ കുളിരണിഞ്ഞ പുലരിയിലും, അവന്റെ ഹൃദയം പൊള്ളുന്നത് പോലെ തോന്നി. പുഴക്കരയിലെ മാന്തോപ്പില്അവന്ആദ്യമായല്ല വരുന്നത്, പക്ഷെ അന്നവളും ഉണ്ടായിരുന്നു അവന്റെ സ്വന്തം... അല്ല സ്വന്തമായിരുന്ന,അലീന. കാലത്തിന്റെ ലക്ഷ്യമില്ലാത്ത സഞ്ചാരത്തില്‍, വാക്കുകള്ക്കൊപ്പം ജീവിതങ്ങളും മാറി മറിയുന്നു. മതത്തിന്റെ വേലിക്കെട്ടുകളില്സ്നേഹത്തിനു ശ്വാസം മുട്ടുന്നു. പ്രണയത്തിന്റെ തുലാസില്രക്ഷിതാവിന്റെ ജീവൻപകരം നിന്നപ്പോള്അവള്കും വേറെ വഴിയുണ്ടായിരുന്നില്ല.


ഇന്നൊരു വര്ഷം പൊഴിയുമ്പോള്അവരുടെ പ്രണയവും...!.  മഴമുത്തുകള്ചിതറുന്ന പോലത്തെ കൊലുസിന്റെ ശബ്ദം അവനരികിലേക്ക്വന്നു. തട്ടത്തിലോളിപ്പിച്ച കാര്മുടിയിഴകള്നുണക്കുഴിക്കവിളുകളെ തലോടുന്നുണ്ടായിരുന്നു,വാടിയ അവളുടെ മുഖത്ത് ഒരായിരം ചോദ്യങ്ങള്നിഴലിച്ചിരുന്നു. എപ്പോഴും സംസാരിച്ചിരുന്ന, നുണക്കുഴി കാട്ടി ചിരിച്ചിരുന്ന മുഖമാണ് അതിനുള്ള മറുപടി എന്നവനറിയാം. പക്ഷെ വിധി...


 നീണ്ട നിശബ്ദത ഒരായിരം ഓര്മകളിലൂടെ കടന്നു പോയി.അവള്അവന്റെ മുഖത്തേക്ക് നോക്കി. വാക്കുകള്കിട്ടാതെ വിഷമിച്ചു., " ഇനി നമ്മള്‍  കാണില്ല അല്ലെ, എനിക്ക് നിന്നെ പിരിയാന്‍ കഴിയില്ലടാ..... എന്നാണ് അവള്‍ക് പറയാനുള്ളതെന്ന് അവനു അറിയാം.. പക്ഷെ, അപ്പോഴേക്കും അവളുടെ കണ്ണുകള്നിറഞ്ഞൊഴുകി... അവനു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. അവളുടെ മുഖം കൈക്കുമ്പിളില്എടുത്തു അവന്കണ്ണുനീ തുടച്ചു. അവളവന്റെ കവിളില്തലോടി, കണ്ണുനീരില്കുതിര്ന്ന ഒരു പുഞ്ചിരിയുമായ് ദൂരേക്ക്നടന്നുഅവന്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല..
ഹൃദയത്തില്‍ നിന്നും പൊട്ടിയൊലിച്ച കണ്ണുനീര്‍ അവന്റെ കാഴ്ചയെ മറച്ചിരുന്നു.....

2 comments:

  1. പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും

    ReplyDelete
  2. സിനിമാലോചന ക്ക് ഒരായിരം നന്ദി...

    ReplyDelete