Thursday, January 5, 2012

പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പ്...ദിനരാത്രങ്ങളുടെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ, ഏകാന്തതയുടെ അസഹനീയങ്ങളായ മരുയാത്രകൾക്ക് ശേഷം, മഴവില്ല് മണ്ണിൽ മുട്ടിയ ഒരു വൈകുന്നേരം, ഞങ്ങൾ വീണ്ടും കണ്ടുമുട്ടി.മഞ്ഞിന്റെ അവ്യക്തതയിലൂടെ ഞങ്ങൾ നടക്കുകയായിരുന്നു, കൈക കോർത്ത്...

അവൾ എന്നെ കുന്നിന്ചെരുവിലേക്ക്കൊണ്ട് പോയി. അനന്തരം, ചെമ്മരിയാടിന്റെ രോമങ്ങൾ കൊണ്ട് തുന്നിയ അവളുടെ മേലുടുപ്പ് അഴിച്ചെടുക്കുകയും,വർഷകാല രാവുകളുടെ മടങ്ങി വരവും കാത്തു, കരിഞ്ഞു പോയ പുഴയുടെ കരയിൽ അത് വിരിക്കുകയും,..ഞങ്ങൾ അതിന്മേല്ചെര്ന്നിരിക്കുകയും ചെയ്തു.

അപ്പോഴും ഞങ്ങളുടെ വിരലുകൾ പരസ്പരം കോർത്തിരുന്നു.

പിന്നീട്... സ്നേഹം മിടിക്കുന്ന അവളുടെ ഇടതു നെഞ്ചിലേക്ക്, ഞാനെന്റെ ചെവി ചേര്ത്ത് വച്ചു.അവളുടെ ഹൃദയം, പ്രണയത്താൽ ത്രസിക്കുന്നത് ഞാൻവ്യക്തമായും കേൾക്കുകയായിരുന്നു.

നിശാഗന്ധിയുടെ മണമുള്ള അവളുടെ മുടിയിൽ, പിന്നെ ഞാൻ മുഖം ഒളിച്ചു വച്ചു.ആ സുഗന്ധവും, അവളുടെ പിൻ കഴുത്തിന്റെ സ്നിഗ്ദ്ധതയും എന്നെ ഉന്മത്തനാക്കുകയും...

ഒരു നിമിഷം...

എന്റെ ചുംബനങ്ങളിൽ, അവളുടെ നിശ്വാസത്തിനു ചൂടേറുകയും ചെയ്തു.

'കാഴ്ച' എന്നത് പുറംമോടികളുടെ ഏകകമായതിനാൽ,ഞങ്ങൾ കണ്ണുകളടച്ചു പരസ്പരം കാണുകയായിരുന്നു. ആകാശത്തിന് താഴെ, അവളുടെ പേരിലുള്ള സകല അവകാശതർക്കങ്ങളും...ഞങ്ങൾ അപ്പോൾവിസ്മരിച്ചു.

അവളുടെ നിർമ്മലമായ വെള്ളിച്ചിറകിൽ, ഞങ്ങളിരുവരുംഎഴാകാശങ്ങൾക്കപ്പുറത്തേക്ക്, പറന്നുയരുകയും...പിന്നീട് പരസ്പരം വിട്ടുപോകാതെ രാവുമുഴുവനും,അവിടെ പറന്നു നടക്കുകയുമായിരുന്നു.

എല്ലാം എനിക്കൊരു സ്വപ്നം പോലെയായിരുന്നു...

അപ്പോഴും...ഇന്നും...

സ്വപ്നം ഓരോ ജീവകോശത്തിലുമേററുവാങ്ങി...പിന്നെപ്പോഴോ ഞാൻ കണ്ണുതുറന്നപ്പോൾ...

അവളെന്റെ നെഞ്ചിൽ തല ചായ്ച്ച്,

എല്ലാം മറന്നുറങ്ങുകയായിരുന്നു...

"ഞാനെന്തു നൽകാൻ... പകരം,

എന്റെ ജീവിതത്തിൽ‍.?..."(പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പിൽ നിന്നും കടമെടുത്തത്, വീട്ടുവാനാകുമോ എന്നറിയാത്തോരു കടം...) ‍

6 comments:

 1. പ്രിയമുള്ളോര്‍ക്കുള്ള കടം അങ്ങട് പെരുകി വരുന്നു!

  ReplyDelete
 2. ആദ്യമൊരു നന്ദി.
  ഈ കടം അവ‍ർക്കും പ്രിയപ്പെട്ടതാണെങ്കിൽ കുഴപ്പമില്ല.ഫിയോനിക്സ് പക്ഷിയുടെ വേഗം നേടാന്‍ പായുന്ന ജീവിതത്തില്‍,ചില കടങ്ങൾ അങ്ങനെയും....

  ReplyDelete
 3. ഇത് വല്ലാത്തൊരു കടം തന്നെ. കുറും കുറിപ്പ് ഇഷ്ടമായി......സസ്നേഹം

  ReplyDelete
 4. കടം നിറഞ്ഞൊരു കടന്കഥയല്ലേ മാഷേ ജീവിതം..ഒരു യാത്രികന്റെ യാത്രകള്‍ക്ക് എല്ലാ മംഗളവും...പിന്നെ കടം ഇല്ലാത്ത നന്ദി വാക്കുകളും.

  ReplyDelete
 5. ഇതിനും താങ്ക്സ് ശ്രീവേദ...

  ReplyDelete