Tuesday, January 10, 2012

എനിക്കറിയാവുന്നത് നിന്നെ മാത്രം




            ഞാൻ‍ നിന്റെ പേരെഴുതിയിരുന്നത് എന്റെ ഹൃദയത്തിൽതന്നെയായിരുന്നു...
അല്ലായിരുന്നെങ്കിൽ...'നമുക്കിടയിലെ, ചെറുതെങ്കിലും... എനിക്ക് യുഗങ്ങളായി തോന്നിയ, അസഹ്യമായ ആ ഇടവേളയ്ക്കൊടുവിൽ‍... വഴിക്കണ്ണുമായി നിന്നെയും കാത്തിരുന്ന, നിന്നെ മാത്രം ഓർത്തിരുന്ന എന്നെ... നിസ്സാരമായി അവഗണിച്ച്, ഒരു വാക്ക് പോലും മിണ്ടാതെ, തിരിഞ്ഞു പോലും നോക്കാതെ നീ നടന്നു പോയപ്പോൾ '.... 
     ഒരു നിമിഷമെങ്കിലും എനിക്ക് നിന്നോട് പിണക്കം തോന്നിയേനെ....നിന്റെ ഒരു മന്ദഹാസം,നിന്റെ ഒരു വാക്ക്, നിന്റെ ഒരു നോക്ക്.........
ഇതൊക്കെ എനിക്കെന്താണെന്ന് ,എന്നെക്കാൾ അറിയാമായിരുന്നിട്ടും...     അതെല്ലാം നീയെനിക്ക് നിഷേധിച്ചില്ലേ...  
   എന്നിട്ടും ഞാന്‍ പിണങ്ങിയില്ല.... ഞാൻ നിന്റെ രൂപം കൊത്തി വച്ചിരുന്നത്, എന്റെആത്മാവിലായിരുന്നു. അത് കൊണ്ടായിരിക്കണം, ‘നീയില്ലാതിരുന്ന...
ഏകാന്തതയുടെ, നിസ്സഹായതയുടെ,നിസ്സംഗതയുടെ ദിനരാത്രങ്ങളിലോ ....  അല്ലെങ്കിൽ അതിനെക്കാൾ എന്നെ നൊമ്പരപ്പെടുത്തിയ നിന്റെ മൌനത്തിലോ... ഒരിക്കൽ‍പ്പോലും, നിന്നോടെനിക്ക് നീരസം തോന്നാതിരുന്നത്...’ 
   പക്ഷേ പ്രിയപ്പെട്ടവളേ... നീയെന്നെ ഒഴിച്ചു നിർത്തിയിട്ടുള്ളപ്പോഴൊക്കെ...ഞാനോര്‍മ്മിച്ചത്, അല്ലാത്തപ്പോഴൊക്കെ നീയെനിക്ക് പകര്‍ന്നു തന്നിട്ടുള്ള സ്നേഹത്തിന്റെ, നിർവൃതികളുടെ...നൂറു നൂറു ധന്യ നിമിഷങ്ങളെക്കുറിച്ചാണ്...  
            ..എനിക്കറിയാവുന്നത് നിന്നെ മാത്രമല്ലേ ഭൂമിയിൽ...

4 comments:

  1. ishtappettu.enikkum avane maathrame ariyoo.

    ReplyDelete
  2. പ്രണയാര്‍ദ്രം...... ശ്രീ നിറഞ്ഞു നി‍ൽക്കുന്ന ശ്രീകുട്ടിക്ക് നന്ദി.കൂടെ പ്രണയത്തിന് ആശംസകളും.

    ReplyDelete
  3. .എനിക്കറിയാവുന്നത് നിന്നെ മാത്രമല്ലേ ഭൂമിയിൽ...

    ReplyDelete
    Replies
    1. സ്വാര്തമാനെങ്കിലും, അതും ചിലപ്പോള്‍ സുഖമല്ലേ, വേദനയുടെ ഒരു സുഖം. അല്ലെ അവന്തികെ..

      Delete