Sunday, January 1, 2012

ലോ ലവനും ബ്ലോഗുന്നേ....

സുഹൃത്തുക്കളെ,  " നമ്മുടെ മനസും മഴയും ഒരു പോലെയാണ്  ". എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?. ആവോ ആര്ക്കറിയാം, അങ്ങനെ ആരും പറഞ്ഞിട്ടില്ലെങ്കില്ഞാന്പറഞ്ഞിരിക്കുന്നു.’എന്നാലും എന്റെ ഒരു അഹങ്കാരം നോക്കണേ’....

മനസ് പോലെ മഴയ്ക്കും  ഓരോ നിമിഷവും ഓരോ ഭാവം. (അഹംഭാവം അല്ലാട്ടോ.)ചിലപ്പോള്പ്രണയം, അല്ലെങ്കില്വിരഹം. അതുമല്ലെങ്കില്നൊമ്പരം പിന്നെ സന്തോഷം.(ഇതൊക്കെ വായിച്ചിട്ട് ഇവന് വട്ടാണോ, എന്ന് മാത്രം ചോദിക്കരുത്, കാരണം എനിക്കും ചിലപ്പോള്‍ അങ്ങനെ തോന്നാറുണ്ട്.).

കോടമഞ്ഞിൽ, പ്രകൃതിയുടെ അനുപമ സൗന്ദര്യത്തിൽ ലയിച്ച്, മഴയാത്ര പോകുന്നത് പോലെ,  ഓര്മ്മകളിലൂടെ എല്ലാം മറന്നൊരു സഞ്ചാരം.കൂടെ എന്റെ വികൃതികളും, തോന്നലുകളും.
പുതു സ്വപ്നങ്ങള്ക്ക് പ്രതീക്ഷയര്പ്പിക്കുന്ന പുതുവര്ഷപ്പുലരിയിയിൽ,  അക്ഷരങ്ങള്കൊണ്ട് അങ്കം വെട്ടുന്ന ബ്ലോഗിലെ പടയാളികളെ,( ഒരു യുദ്ധം ഏതു നിമിഷവും പ്രതീക്ഷിക്കാം,എന്ന് കരുതരുത്, ഇത് ചെറുത് ത് ത് ത് ) നിങ്ങൾക്ക് മുന്നിൽ വെറ്റിലയും പാക്കും വെച്ച് ഞാന്തുടങ്ങുന്നു...കുളമാവില്ലെന്ന വിശ്വാസത്തോടെ. ’വിശ്വാസം അതല്ലെ എല്ലാം’.


ഈ പാവം ഞാന്‍...

പ്രൌട്ലി പ്രേസേന്റ്സ് : കോടമഞ്ഞിൽ...

6 comments:

  1. സ്വാഗതം...
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....

    ReplyDelete
  2. കന്നി കമണ്ടിനു ഒരായിരം നന്ദികളുണ്ടേ... മനോജ്ജമായ പുതുമഴയ്ക്ക്.

    ReplyDelete
  3. സ്വാഗതം...
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....

    (remove word verification with comment box)

    ReplyDelete
  4. നന്ദിയുണ്ട് മാഷേ...

    ReplyDelete
  5. സ്വാഗതം..
    ഫോണ്ട് മാറ്റിയാല്‍ നന്നായിരുന്നു.. വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.

    ReplyDelete
  6. പ്രദീപിനും, (പേര് പിന്നെ പറയാം)നും താങ്ക്സ്ണ്ട് . ഫോണ്ട് പ്രോബ്ളം ശരിയായെന്നു, കരുതുന്നു.

    ReplyDelete