Sunday, August 5, 2012

എന്നാലും എന്റെ കൂട്ടുകാരാ...



""ഒരു കാണാനൂലിൽ ദൈവം കൊർത്തു നമ്മേ.. എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ,
ദൂരെ ആകാശത്തണലിൽ തനിച്ചിരിക്കാൻ.
ദുഃഖങ്ങളിൽ കൂടെ നിൽക്കാൻ,
സ്വർഗങ്ങളെ സ്വന്തമാക്കാൻ...
ഓ.... മൈ ഫ്രണ്ട്‌... 
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം..
ഓ.... മൈ ഫ്രണ്ട്‌...
നിൻ വാക്കൂകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം...""
              ഫ്രണ്ട്സിനിട്ടു പണി കൊടുക്കാനായിട്ട്‌ ഒരു സൗഹൃദ ദിനം കൂടി. ഒരു വ്യത്യസ്തത്തയ്‌ വേണ്ടി, എട്ടിന്റെ പണി തന്ന പ്രിയ കൂട്ടുകാരെ, നിങ്ങളെ ഞാൻ ഈ സൗഹൃദ ദിനത്തിൽ ഓർത്തു പോകുന്നു. അല്ലേലും വരാനുള്ളതു കൂട്ടുകാരുടെ രൂപത്തിലും വരുമെന്നേ.. അയ്യോ, അപ്പോൾ  ചോദിക്കും എങ്ങനെ നിനക്കിങ്ങനെ കൂട്ടുകാരു ഉണ്ടായി, മാന്യമായ സംശയം... അതു അവരോടു ചോദിക്കണം.. മനസിലായില്ലേ, ഞാൻ മുകളിൽ വിവരിച്ചതൊക്കെ അവരുടെ ആത്മഗതം (ആത്മഗതാഗതം)ആണു, എന്റെയല്ല. ഇപ്പോളും മനസ്സിലായില്ലേ. 'ആഹ്‌, കൊച്ചുപിള്ളേർ അത്രയൊക്കെ മനസ്സിലാക്കിയൽ മതി.'
               ഇനി എന്റെ കുറച്ചു ആത്മഗതാഗതം പറയാം. പാലും വെള്ളതിൽ പണി കിട്ടിയിട്ടും, എനിക്കു ഒരു ചുക്കും സംഭവിക്കാത്തതിന്റെ ഉത്തരവാദിത്വം മുഴുവൻ ഉള്ള എന്റെ പ്രിയകൂട്ടുകാരൻസ്‌,  (എന്താടാ... നോക്കി പേടിപ്പിക്കുന്നേ.) ഞാനെഴുതുന്ന ഓരോ വാചകങ്ങളും നിങ്ങൾക്കുള്ള മടലുകൾ ആകുന്നു. (ഈ ഡയലോഗു എവിടെയോ കേട്ടിട്ടുണ്ടെന്നു നിങ്ങൾക്കു വെറുതേ തോന്നുന്നതാണെന്നെ, ഞാൻ ?നരസിംഹം? കണ്ടിട്ടേ ഇല്ല, സത്യം.).
              പ്രൈവറ്റ്‌ ബസ്റ്റാന്റിനെ തഴുകി വരുന്ന മന്ദമാരുതനിൽ ( അതെന്തു സാധനം, മാരുതി കാറിന്റെ ആരെങ്കിലുമാണോ,,ആ..) പാറിപ്പറക്കുന്ന മുടിയിഴകളും, അതിനിടയിലൂടെ കാണുന്ന സുന്ദരമുഖവും നോക്കി എന്റെ പ്രണയും സ്വപ്നച്ചിറകിൽ സഞ്ചരിച്ചപ്പോൾ.. എന്റെ സ്വന്തം കൈ വിശ്രമിച്ചതു നിന്റെ തോളിലല്ലാരുന്നോ അളിയാ. ഒരു പൊടിക്കു ധൈര്യക്കുറവുണ്ടായിരുന്ന എനിക്കു ആവശ്യമില്ലാത്ത ധൈര്യം തന്നതും, ആ ധൈര്യത്തിന്റെ പുറത്തും, ഞാൻ കൂടെയുണ്ടളിയാ എന്ന നിന്റെ ഒരു കാര്യവും ഇല്ലാത്ത സപ്പോർട്ടിന്റെ പുറത്തും... ( ഓടി വരുന്ന ട്രെയിനിനു മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുന്നതു പോലെ ) ഞാൻ വേണ്ടാത്ത ആവേശം കാണിച്ചു, മൊബയ്‌ല്‌ നംബർ എഴുതിയ പേപ്പറുമായി ബസ്സിലിരുന്ന  അവളുടെ അരികിൽ പോയതും, തൊട്ടടുത്ത സീറ്റിലേക്കു വിറച്ചു കൊണ്ടു ആ പേപ്പർ ഇട്ടതും, ബ്ലാങ്ക്‌ ആയ എന്റെ സ്വന്തം കൈ ഫില്ല്‌ ചെയ്യാൻ അളിയന്റെ തോളു പോയിട്ടൂ പൊടി പൊലും ഇല്ലന്ന നഗ്ന സത്യം മനസിലാക്കിയതും...
                  സർവ്വശക്തിയെടുത്തു  ബസ്സിനു പുറത്തേകു ഞാൻ പാഞ്ഞപ്പോൾ, എന്നേക്കാൾ സ്പീഡിൽ ആ പേപ്പർ പുറത്തേക്കു പറന്നു വന്നതും, അളിയൻ അങ്ങു ദൂരെ നിന്നു കാറ്റു കൊള്ളുന്നതും ഒറ്റ സീനിൽ ഞാൻ കണ്ടളിയാ,...
                   ബസ്സ്റ്റാന്റിലൊക്കെ ഏ സി ഇല്ലാതതുകൊണ്ടായിരിക്കും, അല്ലേ അളിയാ. അതൊക്കെ പോട്ടെയെന്നു വയ്ക്കാം. 
                    പക്ഷെ നിന്റെ അടുത്തു വന്നപ്പോൾ ""നിന്നെ സമ്മതിച്ചിരിക്കുന്നു"" എന്നു നീയെന്നോടു പറഞ്ഞ  ഡയലോഗ്‌ ആണളിയാ എന്റെ കണ്ണുകൾ നിറച്ചതു. ഞാൻ അറിയാതെ എന്റെ ഫുള്ള്‌ ബോഡിയും ആ ചുരുണ്ട പേപ്പറും അവളുടെ മുഖവും ഒരു ദയനീയ ഭാവം വാരി വിതറി നോക്കിപ്പോയി..
                     എന്നാലും അളിയാ ഒരു സംശയം. ഞാൻ ബസ്സിൽ കയറുന്നതു വരെ നീയെന്നോടൊപ്പം ഉണ്ടായിരുന്നു, പിന്നെതു സീനിലാ അളിയാ നീ കാറ്റു കൊള്ളാൻ പോയതു..
                        ഈ ചോദ്യത്തിനു ഉത്തരം കിട്ടിയില്ലെങ്കിലും, അളിയന്റെ സഹായം കൊണ്ടു ഞാൻ അംഗഭംഗം, ദുർമരണം, മാനഹാനി എന്നിവയിൽ നിന്നും അദ്ഭുദകരമാം വിധം രക്ഷപെട്ടെങ്കിലും.
                         അളിയനെ ഞാൻ ഓർക്കുമ്പൊഴെല്ലാം. വന്ദനത്തിൽ മോഹൻലാൽ മുകേഷിനെ കാണുന്ന സീൻ ഓർമ വരും.
            'ഡെയ്‌ നീ പോലീസാ,' 
            'എന്തു നീ പോലീസാ...'
അല്ലെങ്കിൽ കിലുക്കത്തിലെ ലാലേട്ടനെയും ജഗതിയെയും...
കാരണം ചോദിക്കെടാ...
അതെന്താന്നു വച്ചാൽ..
""നൻബേൻ ടാ..."'

(ഇതിലെ കഥയും കഥാപാത്രങ്ങളും യാഥാർത്ത്യമായി തോന്നിയാൽ എന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഓരൊന്നു കാണിച്ചു കൂട്ടുമ്പോൾ ഓർക്കണമായിരുന്നു. കഥ ഇവിടൊന്നും തീരുന്നില്ല... ഇനിയും പണികൾ പ്രതീക്ഷിക്കുനു...)

""എന്റെ എല്ലാ കൂട്ടുകാർസിനും....
ഒരു പൊളപ്പൻ സൗഹൃദദിനാശംസ്സകൾ...''

10 comments:

  1. നല്ല കൂട്ടുകാരനാണല്ലോ...
    തിരിച്ചും ഒരു പണി കൊടുക്കണം കേട്ടോ

    ReplyDelete
    Replies
    1. അജിത്‌ മാഷേ, പണികള്‍ ആവശ്യത്തിനു കൊടുക്കുന്നുണ്ട്...
      ഇതൊക്കെ അല്ലെ ഒരു രസം..

      Delete
  2. അവനു എട്ടിന്‍റെ പണി തന്നെ കൊടുക്കണം. ഇനി ഫോണ്‍ നമ്പര്‍ എഴുതി കൊടുക്കുമ്പോള്‍ അവന്റെ നമ്പര്‍ എഴുതി ഇട്ടാല്‍ മതി... അഥവാ പണി വന്നാല്‍ അവനിട്ട് തന്നെ കിട്ടട്ടെ! (ഇനി പണി വന്നില്ലെങ്കിലോ???)

    ReplyDelete
    Replies
    1. ഹായ് വിഷ്ണു ,
      അങ്ങനെ എഴുതി കൊടുത്താല്‍ അത് എനിക്കിട്ടൊരു മുട്ടന്‍ പണിയാവും.. .
      കഷ്ട കാലതിനെങ്ങാനും പണി വന്നില്ലേലോ??..
      അവനു എട്ടിന്റെ പണി ആവശ്യത്തിനും അനാവശ്യത്തിനും ഞാന്‍ കൊടുക്കുന്നുണ്ട്..

      Delete
  3. എന്നാലും അളിയാ ഒരു സംശയം. ഞാൻ ബസ്സിൽ കയറുന്നതു വരെ നീയെന്നോടൊപ്പം ഉണ്ടായിരുന്നു, പിന്നെതു സീനിലാ അളിയാ നീ കാറ്റു കൊള്ളാൻ പോയതു..

    ഹിഹി

    ReplyDelete
    Replies
    1. സുമേഷ് മാഷെ, അതേന്നെ അവന്‍ മുങ്ങിക്കളഞ്ഞു,... ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുന്നു പറഞ്ഞാ മതി..
      ഹ ഹ ഹ.

      Delete
  4. പ്രിയപ്പെട്ട സുഹൃത്തേ,

    സൌഹൃദ ദിനാശംസകള്‍ !

    ജീവിതത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ നല്‍കുന്ന സൌഹൃദങ്ങള്‍,എപ്പോഴും ഊര്‍ജം നല്‍കുന്നു.

    നല്ല സൌഹൃദങ്ങള്‍ എപ്പോഴും ഉണ്ടാകട്ടെ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. താങ്ക്സ് അനൂ, നല്ല സൌഹൃദങ്ങള്‍ എപ്പോഴും നമ്മോടൊപ്പമുണ്ട്. സുഹൃത്തുക്കളും...

      Delete
  5. കൂട്ടുകാരയാല്‍ അങ്ങിനെ വേണം :) ...

    ReplyDelete
    Replies
    1. അതെ, മനു അഥവാ മാനസീ.... എനിക്കങ്ങനെ തന്നെ വേണം,... കൂട്ടുകാരില്ലാതെ നമുക്കെന്താഘോഷം...

      Delete