Saturday, July 21, 2012

മഴമുത്തുകള്‍......


ജനല്‍ കമ്പികള്‍ക്കിടയിലൂടെ ചുവന്ന വളകളണിഞ്ഞ അവളുടെ കൈകള്‍ മഴത്തുള്ളികളില്‍ വീണ മീട്ടി.

ഫെബ്രുവരി 14.
 നനുത്ത  ഒരു മഴയിലാണ് അന്നാദ്യമായ് കാണുന്നത്. കോളേജിന്റെ മഴവഴിയില്‍  എവിടെ നിന്നോ എന്റെ കുടയിലെക്കോടി വന്നപ്പോള്‍, മഴയെ പുണരാന്‍ കൊതിക്കുംപോലെ ആ വിറച്ച ശരീരം പുണരാനാണ് തോന്നിയത്. അന്ന് കുളിരിന്റെ മഴപ്പാച്ചിലുകള്‍ നിശ്വസങ്ങളുടെ ചെറു ചൂടില്‍ ലയിച്ചു. ഒന്നും മിണ്ടുവാനാവാതെ പരസ്പരം നോക്കി കുടയില്‍ ചേര്‍ന്ന് നടക്കാനേ കഴിഞ്ഞുള്ളൂ. എവിടെയോ ഒരു മാസ്മരിക പരിചിത ഭാവം അറിയുന്നുണ്ടായിരുന്നു. പെട്ടെന്നു പിണങ്ങിപ്പോകുന്ന മഴയെപോലെ എവിടേക്കോ മറഞ്ഞപ്പോള്‍ മഴയോടും ദേഷ്യമാണ് തോന്നിയത്.. ഇടനാഴിയിലൊക്കെ  തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.


അവളുടെ മടിയില്‍ കിടന്നു  അവന്‍ ആ ഡയറി വായിച്ചു നിര്‍ത്തിയപ്പോള്‍  അവള്‍ മഴത്തുള്ളികള്‍ കള്ളച്ചിരിയോടെ  അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.

അന്ന് നീയെന്റെ കുടയില്‍നിന്നു പോയപ്പോള്‍... ഒരു നിമിഷം തോര്‍ന്ന മഴയെ ഞാനും വെറുത്തു... കൂട്ടുകാരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു ഞാന്‍ നിന്നെ അവിടെല്ലാം തിരക്കി നടന്നു. പിന്നീടെല്ലാ ദിവസവും നിന്റെ ആശ്ചര്യ മുഖം തേടിയലഞ്ഞു. മഴ എന്നെ പുണരുന്ന ഒരു പുലരിയിലാണ് നീ പിന്നെയും എന്റെ മിഴികളില്‍ പൂവിതരിയത്.ഇപ്പോല്ഴും എല്ലാം സ്വപനം പോലെ തോന്നുന്നു. 

അവന്‍ പറഞ്ഞു കൊണ്ട് അവളുടെ കവിളുകളില്‍ തലോടി..
   
തൂവനതുംബിയെ പ്രണയിച്ച ക്ലാരയെപ്പോലെ, മാന്മിഴി   കണ്ണുകളുള്ള സുന്ദരീയെ എനിക്ക് സമ്മാനിച്ച മഴയെ ഞാനും പ്രണയിക്കുന്നു....മഴയെ ആഘോഷിച്ച ജയകൃഷ്ണനെപ്പോലെ...
   
മഴത്തുള്ളികള്‍ പൊഴിയുന്ന ഒരു പുഞ്ചിരിയില്‍, അവളുടെ ചുണ്ടുകള്‍ അവന്റെ കവിളിലെ കുളിരിനെ തൊട്ടെടുത്തു. പിന്നീടവള്‍ ഒരു  പൂച്ചകുഞ്ഞിനെപ്പോലെ  അവന്റെ ചൂടിലേക്ക്  ലയിച്ചു...

പുറത്തു അപ്പോഴും മഴ ചെറു  നാണത്തിന്റെ മഴമുത്തുകള്‍ പൊഴിച്ചു കൊണ്ടിരുന്നു...

14 comments:

 1. നല്ല തീവ്രതയുള്ള വാക്കുകളാണല്ലോ.. ഭാവുകങ്ങൾ

  ReplyDelete
  Replies
  1. സുമേഷ് മാഷെ ചില ഓര്‍മകള്‍ക് തീവ്രത കൂടുതലാണല്ലോ, അത് കൊണ്ടാവാം..
   വീണ്ടും കാണാം,

   Delete
 2. "മഴത്തുള്ളികൾ പൊഴിയുന്ന പുഞ്ചിരി"...
  ഹൃദയത്തെ തൊട്ട്‌ ഒഴുകുന്ന വാക്കുകൾ. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി വിജയകുമാര്‍ മാഷെ,
   ചില പുഞ്ചിരിയില്‍ ഒരു മഴക്കാലം തന്നെ ഒളിഞ്ഞിരിക്കുന്നുണ്ടാവും.
   ഇഷ്ടമുള്ളത് എന്നും ഹൃദയത്തില്‍ നിന്നല്ലേ.. വീണ്ടും വരിക..

   Delete
 3. മഴയത്തിരുന്ന് മധുരസ്മരണകള്‍ അയവിറക്കുകയാണല്ലെ.
  മഴേടെ ഓരോ ഉപകാരങ്ങളേയ്........!!

  ദേ പറയാന്‍ മറന്നു, ബ്ലോഗിന്റെ തലപ്പത്തുള്ള ആ വള്ളത്തില് വെള്ളം കേറീട്ടുണ്ട് കേട്ടോ

  ReplyDelete
  Replies
  1. ha ha ha ee comment kollaam.njan like adichu.

   postine udamasthaa nannaayirikkunnu.iniyum kootticherkkaanundennu thonni vaayichappo.

   Delete
  2. താങ്ക് യൂ ശ്രീവേദ...ലൈകിനൊരു മറുലൈക്.

   Delete
  3. അജിത്‌ മാഷെ, പ്രവാസം മഴയുടെയും പുഴയുടെയും വിദൂര സ്വപ്നമല്ലേ,
   മഴയതിരുന്നു ഓര്കെണ്ടാതിനെ,മരുഭൂമിയിലെ കൊടും ചൂടില്‍ മനസ്സില്‍
   ഒരു മഴ നിറച്ചു ഓര്‍ക്കുന്നു എന്ന് മാത്രം...

   ""ബ്ലോഗിന്റെ തലപ്പത്തുള്ള ആ വള്ളത്തില് വെള്ളം കേറീട്ടുണ്ട് കേട്ടോ""

   ഹ ഹ ഹ, അതെനിക്കും ഇഷ്ടായി... നിങ്ങളോകെ ഉള്ളപോള്‍
   എന്തായാലും വള്ളം മുങ്ങില്ലെന്ന് എനിക്കറിയില്ലേ...

   Delete
 4. ശ്രീ... പോസ്റ്റിന്റെ ഉടമസ്ഥന്റെ വക ഒരു നന്ദി,
  ആ തോന്നലിലും ചില സത്യങ്ങള്‍ ഉണ്ട്, ചില കൂടിചെര്‍ക്കലുകള്‍
  ഒഴിവാക്കിയതാണ്.. .കൂടിചെര്‍ക്കലുകള്‍ ചിലപ്പോള്‍ മഴവെള്ളപാച്ചിലില്‍,
  ഒലിച്ചു പോകുമോ എന്നൊരു ഭയം...
  എന്നാലും ഇനി ശ്രദ്ധിക്കാം..

  ReplyDelete
 5. പ്രിയപ്പെട്ട സുഹൃത്തേ,

  മഴയും നനുത്ത പ്രണയവും കൂട്ടും എല്ലാം തന്നെ മനോഹരം...!

  ഒരു മഴക്കാലം കഴിഞ്ഞാലും പ്രണയം നഷ്ടപ്പെടാതിരിക്കട്ടെ !

  ചില കൂട്ടുകള്‍ എന്നും എപ്പോഴും മഴത്തുള്ളികിലുക്കം കേള്‍പ്പിച്ചു കൊണ്ടിരിക്കും.

  മനോഹരമായ രാത്രിമഴ !

  സ്നേഹം,

  അനു

  ReplyDelete
  Replies
  1. അസ്സലായി ..... ഈ എഴുത്ത്....... ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........

   Delete
  2. നന്ദി ജയരാജ്‌ മാഷെ, ഇനിയും വരിക..

   Delete
  3. This comment has been removed by the author.

   Delete
 6. അതെ , അനൂ... ചില കൂട്ടുകള്‍ മഴത്തുള്ളിക്കിലുക്കം പൊഴിച്ച് കൊണ്ടേ ഇരിക്കും..
  പ്രണയത്തിനു ഒരു മഴക്കാലമല്ല, ഒരായിരം മഴക്കാലമാണ് ഇഷ്ടം..

  ReplyDelete