Wednesday, January 16, 2013

പ്രേതം ലേറ്റസ്റ്റ് വെര്ഷ’ന്‍- 20.13


      ഇരുട്ടിന്റെ നിശബ്ദതയില്‍ കരിയിലകളെ ചവിട്ടിയരക്കുന്ന ശബ്ദത്തിനൊപ്പം നടന്നു നീങ്ങുന്ന നിഴല്‍രൂപം,.. വിറയ്ക്കുന്ന കൈകളുടെ ദിശ തേടി മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന തീനാളത്തിന്റെ മിന്നുന്ന പ്രകാശം അതിനൊപ്പം സഞ്ചരിച്ചു. ഒരു ആവശ്യവുമില്ലാതെ പട്ടികള്‍ എവിടെയോ ഓരിയിട്ടു. ചിറകടിക്കുന്ന ചീവീടുകളുടെ ശബ്ദം അവിടമാകെ മുഴങ്ങിക്കേട്ടു. കാവിനു മറുവശത്തുള്ള  ഇടവഴിയിലൂടെ ആ രൂപം പൊളിഞ്ഞു വീഴാറായ   ഇല്ലത്തിന്റെ മുന്നിലേക്ക്‌ പ്രവേശിച്ചു. നാശം പൂര്ന്നമാവാതെ  നില്‍കുന്ന മതിലിനു മുന്നിലൂടെ ആ രൂപം നടന്നു നീങ്ങി. മതിലിന്റെ മറു വശത്ത് കാട് പിടിച്ചു കിടക്കുന്ന കിണറും  അതിന്റെ മുന്നില്‍ ഭീമാകാരമായി തലയുയര്‍ത്തി നില്‍കുന്ന കരിമ്പനയും, രാമന്‍ നായരുടെ ഭയം ഇരട്ടിപ്പിച്ചു.   കത്തിച്ചു പിടിച്ചിരിക്കുന്ന ചൂട്ടിന്റെ ബലത്തില്‍ അയാള്‍ പേടിയോടെ നടപ്പിന്റെ വേഗത കൂട്ടി.പിന്നില്‍ നിന്നാരോ പിന്തുടരുന്ന പോലെ തോന്നി ഇടയ്ക്കിടെ അയാള്‍ ചൂട്ടു പിന്നിലേക്ക്‌ വീശിയടിച്ചു. “അര്‍ജുനന്‍ ഭല്ഗുനന്‍ പാര്തന്‍...’ അയാളുടെ ചുണ്ടുകള്‍ ഇടതടവില്ലാതെ ഉരുവിട്ടു.


‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

പനക്കാവ്മുറ്റത്തില്ലത്തിന്റെ  മുന്നിലെ വഴിയിലൂടെ ഇപ്പോള്‍ ആരും പകല്‍ കൂടി നടക്കാറില്ല.തറവാട്ടിലുണ്ടായ     ദുര്‍മരണങ്ങള്‍  പനക്കാവ്മുറ്റത്തില്ലത്തിന്റെ  നാശത്തിനു  കാരണമായി. മോക്ഷം കിട്ടാതെ അലയുന്ന പ്രേതങ്ങള്‍ നാടുകാരെ പേടിപ്പിക്കാന്‍ തുടങ്ങിയതോടെ അതിനു ചുറ്റും കാട് മൂടി ഭീകരത നിറഞ്ഞു നിന്നു. (അതെ ശരിക്കും ഭീകരാന്തരീക്ഷം ) .നാട്ടുകാരില്‍ പലരും  പ്രേതത്തെ കണ്ടിട്ടുണ്ടത്രേ. എങ്കിലും മിസ്സ്‌  പ്രേതം  ആരെയും ഉപദ്രവിച്ചിട്ടില്ല. (വെറുതെ ബോധം   കെട്ടു  കിടക്കുന്നതിനെയൊക്കെ എന്ത് ചെയ്യാനാ എന്ന്  പ്രേതം വിചാരിചിട്ടാണോ  എന്നറിയില്ല). അങ്ങനെ  തറവാട്ടില്‍ നിന്നും പനയിലേക്ക് റൂം ചേഞ്ച്‌ കിട്ടി വെറുതെ ബോര്‍  അടിച്ചിരിക്കുന്ന  പ്രേതങ്ങളുടെ  ഇടയിലേക്കാണ്  വെല്ലുവിളി പോലെ ചൂട്ടും  കത്തിച്ചു  രാമന്‍ നായര്‍ ചെല്ലുന്നത് .
              
               ഇന്ന് ഞങ്ങള്‍ ഇയാളെ പേടിപ്പിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചാവും .. ഓ ഓര്‍ത്തപ്പോള്‍ തന്നെ ഒരു കുളിരും  പിന്നൊരു തണുപ്പും . ഡീ ഇന്ന് ഏതു കോസ്റ്റൂം വേണം, നീലിയാന്റീടെതൊ അതോ  വടയക്ഷിയുടെതോ. എന്ന  കണ്ഫൂഷനില്‍ പ്രേതംസ്  നിന്നൂ. അല്ലെങ്കില്‍ നമുക്ക് രക്ത രക്ഷസ് ചേച്ചീടെ കോസ്റ്റൂം ആയാലോ മിസ്സ്‌ പ്രേതം ചോദിച്ചു. വേണ്ട മോളെ പാവം കിളവന്‍ തട്ടിപ്പോകും പിന്നെ നാളെ നമ്മള്‍  ആരെ പേടിപ്പിക്കും . അങ്ങനെ പ്രേതം 2 വിന്റെ  അഭിപ്രായം മാനിച്ച് , ആഗോള പ്രേത  യൂണിഫോമായ  വൈറ്റ് ആന്‍ഡ്‌ വൈറ്റില്‍  അവര്‍ രാമന്‍ നായര്ടെ മുന്നിലേക്ക്‌  അവതരിച്ചു. 32 + എക്സ്ട്രാ  രണ്ടു  കൊമ്പല്ലും  കാട്ടി ഒരു ചിരിയങ്ങു വച്ച് കൊടുത്തു.

‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
                
      വിറച്ചു  കൊണ്ടാണെങ്കിലും  രാമന്‍ നായര്‍ കയിലിരുന്ന ചൂട്ടു ആഞ്ഞു വീശി. പെട്ടെന്ന്  അന്തരീക്ഷമാകെ മാറിയ പോലെ.. പട്ടികളുടെ ഓരിയിടലും ചീവീടിന്റെ ശബ്ദവും കേള്‍ക്കാതെയായി. ഒരു നീണ്ട നിശബ്ദത അവിടെയാകെ പരന്നു. രാമന്‍ നായരുടെ പേടി ഇരട്ടിച്ചു പെട്ടെന്ന് തന്റെ ചുറ്റിനും വെള്ള പുക വന്നു നിറഞ്ഞു. നീണ്ട ഒരു പൊട്ടിച്ചിരിയോടെ വെള്ള വസ്ത്രമണിഞ്ഞ രണ്ടു രൂപം മുന്നില്‍ വന്നു അവരുടെ കോമ്പല്ല് തന്റെ നേര്‍ക്ക്‌ നീണ്ടു വരുന്നത് കണ്ടു. പിന്നെ തറയിലേക്കു മലര്‍ന്നടിച്ചു വീണു.  പൊട്ടിച്ചിരികള്‍ പിന്നെയും അലയടിച്ചു. അത് മിസ്സ്‌ പ്രേതംസിന്റെ  ദൗത്യം വിജയിച്ച ചിരിയായിരുന്നു.
               
      അങ്ങനെ പ്രേതംസിന്റെ പബ്ലിസിറ്റി വല്ലാതെ ഉയര്‍ന്നു,  അത് കാലം   ആയിരത്തി തൊള്ളായിരത്തി  അന്ന് . കാലം കടന്നു പോയി  ഇനി  ഇന്ന് , രാമന്‍ നായരുടെ കൊച്ചു മകന്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു  നാടിലേയ്ക്ക് വരുന്ന വഴി. സെയിം പ്ലയിസ്  സെയിം ലോകേഷന്‍.... അവന്‍ ഫോണില്‍ അവന്റെ  വാരിയെല്ലെന്നു കരുതുന്ന സാധനത്തിനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടാണ് വരുന്നത്.. അവകാശികളൊന്നും ഇല്ലാത്തതു കൊണ്ട് ഇന്നും  ആ തറവാട്  അത് പോലെ തന്നെ ഉണ്ട്. വീടെത്തുന്നതുവരെ തന്റെ വാരിയെല്ല്... സോറി  മിസ്സ്‌ രാധികയ്ക്കു കുറച്ചു നല്ല വാക്ക്  പറഞ്ഞു കൊടുക്കാമല്ലോ ( ശരിക്കും നല്ല വാക്ക് )എന്ന് കരുതിയാണ് രാജുമോന്‍  ഈ പ്രേതാലയത്തിനു മുന്നിലൂടെ നടക്കാമെന്ന് വച്ചത്. 

നീയെവിടെയായെഡാ   ചക്കരെ?.
ശരിക്കും പറഞ്ഞാല്‍  ഞാനിപ്പോള്‍ ഒരു പ്രേതാലയത്തിനു മുന്നിലാണെടാ കുട്ടാ..
വാട്ട്‌ ? പ്രേതാലയം .. ?
അതെ.. മീന്‍സ്‌ ഈ ഗോസ്റ്റ്  ഒക്കെ ഉള്ള...
ഓ really ... സൂപ്പര്‍...  
അങ്ങനെ രാധികയ്ക്കു  രാജുമോന്‍ പ്രേതാലയത്തിന്റെ സ്റ്റോറി ഫുള്‍ സസ്പെന്‍സ് ഇട്ടു പറഞ്ഞു കൊടുത്തു.


‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
                 ബോര്‍ അടിച്ചു റ്റയെഡ്  ആയിക്കിടക്കുന്ന  പ്രേതം 2വിന്റെ മുന്നില്‍ ഒരുത്തനെ കിട്ടിയിട്ടുണ്ടെന്ന സന്തോഷവുമായി മിസ്സ്‌ പ്രേതം .ഓടി വന്നു. കം ഓണ്‍   മിഷന്‍ പിന്നേം  തുടങ്ങാം ...  തണ്ടും തടീം ഉള്ള ഒരു യുവാവ്‌  വരുന്ന കണ്ടപ്പോഴേ  പ്രേതം 2 പറഞ്ഞു . വേണ്ടടീ ഇവന്മാരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല  പ്രേതമാണെന്നൊന്നും  ഇവന്മാര്‍ നോക്കില്ല.. വെറുതെ നാണം കെടാന്‍ നില്‍ക്കണ്ട.. അങ്ങനെ പറയരുത് ഇത് ഞാന്‍ ഒറ്റയ്ക്ക്  ഇത് ഡീല്‍ ചെയ്തോളാം. പ്രേതം 2 വേണ്ടാന്നു   പറഞ്ഞെങ്കിലും അവള് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല . വര്‍ക്ക്‌ ഡ്രെസ്സില്‍  മിസ്സ്‌ പ്രേതം റെഡി ആയി വന്നു. എക്സ്ട്രാ എഫക്റ്റ്‌  ആയ പുക,  സോങ്  വിത്ത്‌  എക്കോ &  അട്ടഹാസം   എല്ലാം അഡ്ജസ്റ്റ് ചെയ്തു.രാജു മോന്റെ മുന്നിലേയ്ക്ക്…  


‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’


അങ്ങനെ രാധികയ്ക്ക് സ്റ്റോറി  പറഞ്ഞു കൊടുത്തു നടക്കുമ്പോഴാണ്  രാജുമോന്റെ  മുന്നില്‍ വെള്ളപുകയും സൌണ്ട്  എഫെക്ടും   നിറഞ്ഞത്‌.. ചക്കരെ  ഒന്ന് കട്ട്  ചെയ്തെ ഞാന്‍ വിളിക്കാം   എന്ന് പറഞ്ഞു അവന്‍ ഫോണ്‍ കട്ട്  ചെയതു.  ചുറ്റിനും നിറയുന്ന പൊട്ടിച്ചിരിയോടെ കൂര്‍ത്തദംഷ്ട്രകളുമായി  ഒരു സ്ത്രീ രൂപം അവനു മുന്നില്‍ പ്രത്യക്ഷപെട്ടു  ആദ്യം അവനൊന്നു അമ്പരന്നെങ്കിലും പിന്നെ അദ്ഭുതത്തോടെ നോക്കി.
                
      അവള്‍ അവന്റെ മുന്നിലേക്ക്‌ നിന്ന് കൂര്‍ത്ത പല്ലുകള്‍ കാട്ടി  ചിരിച്ചു.
പെട്ടെന്ന് അവന്‍  WOW… fantastic എന്ന് പറഞ്ഞു കൊണ്ട്  അവളുടെ അടുത്തേയ്ക്ക് നിന്നു . മിസ്സ്‌ പ്രേതം ഒന്നു പതറിയെങ്കിലും അവള്‍ സൌണ്ട് എഫ്ഫെച്ടിന്റെ വോളിയം  കൂട്ടി  നോക്കി. ഒരു രക്ഷയും ഇല്ല അവന്‍ മൊബൈലില്‍ പടമെടുക്കുന്ന തിരക്കിലായിരുന്നു, മിസ്സ്‌ പ്രേതത്തിന്റെ ആവേശം എല്ലാം ചോര്‍ന്നു.  ചേച്ചി ഒരു മിനിറ്റ് നിന്നെ നമുക്കൊരുമിചൊരു ഫോട്ടോ എടുക്കാം അവന്‍ അവളോട്‌ ചേര്‍ന്ന് നിന്നു.. അവള്‍ അവളുടെ എക്സ്ട്രാ പവര്‍ ഒകെ മറന്നു .. അവസാനം എസ്കേപ്പ് എന്ന  മന്ത്രം അവളുടെ ഉള്ളില്‍ നിന്നും മുഴങ്ങി..  

അവസാന ശ്രമം  എന്ന വണ്ണം അവള്‍ എഫ്ഫക്റ്റ്‌  മാറ്റിപിടിച്ചു അട്ടഹാസം  പുരതെട്ത് നോക്കി  നോക്കി അതും ഏറ്റില്ല. പ്രേതമാണെങ്കിലും അവള്‍ അടവ് No:19 പുറത്തെടുത്തു, തിരിഞ്ഞു ഓടാന്‍ തുടങ്ങിയപോള്‍ അവന്‍ അവളുടെ തോളില്‍ പിടിച്ചു. സാരി  ഊര്‍ന് താഴെ വീണു. ഉള്ള സാരിയും വാരിപ്പിടിച്ചു  ഓടുന്നതിനിടയില്‍  അവള്‍ അന്തരീക്ഷത്തില്‍ ആ വാക്കുകള്‍ മുഴങ്ങിക്കേട്ടു .
 “ ചേച്ചി പേര് പറഞ്ഞാല്‍ ഞാന്‍ ഈ  ഫോട്ടോ ഫേസ്ബുകില്‍   ടാഗ്  ചെയ്തേയ്ക്കാം... ”

അതു കൂടി  കേട്ടപ്പോള്‍  ബോധം  കെടണമെന്നു മിസ്സ്‌ പ്രേതത്തിനു തോന്നിയെങ്കിലും
റൂള്‍സ്  ആന്‍ഡ്‌  റെഗുലേഷന്‍സ്  ഓഫ്  പ്രേതംസ്   അനുവദിക്കാത്തത് കൊണ്ട്  ചെയ്തില്ല.. സാരിയും വാരിപ്പിടിച്ചു വരുന്ന മിസ്സ്‌ പ്രേതത്തെ കണ്ട പ്രേതം 2  ഹെന്റെ draculey  എന്ന് വിളിച്ചു  ബോധം  കെട്ടത് ഇപ്പോളും ആഗോള പ്രേതകോടതിയില്‍ വിചാരണയിലാണ്..   


(ഇതിലെ  കഥയും കഥാപാത്രങ്ങളൂമായി  ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ  ഏതെങ്കിലും പ്രേതങ്ങള്‍ക്കു സാമ്യമുണ്ടെങ്കില്‍  അതിനു ഞാന്‍ ഉത്തരവാദി അല്ല . വെറുതെ വന്നു എന്നെ പഞ്ഞിക്കിടരുതെന്നു അപേക്ഷിക്കുന്നു.)

Sunday, December 30, 2012

യാത്രാമൊഴി



"" ഈ ഡയറിയില്‍ ഒരിക്കലും മറക്കരുതെന്ന് ഒരുപാട് സുഹൃത്തുക്കള്‍ എഴുതിയിട്ടുണ്ട്...
അവരെയെല്ലാം താന്‍ എന്നെന്നും ഓര്‍ക്കണം.
നമ്മള്‍ കണ്ടതും പരിചയപ്പെട്ടതും എല്ലാം... എല്ലാം... 
മറവിയുടെ ആഴങ്ങളില്‍ സ്വപ്നക്കൂട് തേടി സഞ്ചരിക്കട്ടെ...
ഒരു യാത്രാമൊഴിക്കായി  ഇതിലും നല്ല വാക്കുകള്‍ എനിക്കറിയില്ല...""

             ഒരു ഡയറിതാളിനു ഇത്രയും നൊമ്പരം നല്‍കാന്‍ കഴിയുമെന്നു അറിയില്ലായിരുന്നു. (ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നെ?.). മറക്കുവാന്‍ പറയുന്നത് ഒരിക്കലും ഓര്‍മകളില്‍ നിന്ന് മായില്ല. ഒരു വര്‍ഷത്തിന്റെ മുഴുവന്‍ സന്തോഷവും ദുഖവും വിരഹവും ആരോടും പറയുവാനാവാതെ 2012 പിരിഞ്ഞു പോകുന്നു. വിട ചൊല്ലാന്‍ എനിക്കും ഇതിലും നല്ല വാക്കുകള്‍ അറിയില്ല.
            
          ഒരു വര്‍ഷത്തെ മുഴുവന്‍ വിസ്മ്രിതിയിലാക്കാന്‍ കഴിവുള്ള ഡിസംബര്‍ മാസത്തിലെ കോടമഞ്ഞിന്റെ കുളിരില്‍... പുതിയ പുലരിയിലെ പുതു വസന്തില്‍ വിരിയുന്ന ശുഭ പ്രതീക്ഷകളില്‍ നല്ലൊരു നാളേയ്ക്കായി.. മറക്കാന്‍ പറഞ്ഞിട്ടും മറയാതെ നില്‍ക്കുന്ന പ്രിയ സുഹൃത്തിനൊപ്പം എല്ലാ കൂട്ടുകാര്‍ക്കും   ഒരു പൊളപ്പന്‍.....  
                         പുതുവര്‍ഷാശംസകള്‍...........

Wednesday, October 24, 2012

ഹണിമൂൺ (A)


                   നേര്‍ത്ത  മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഹരിതവര്‍ണ്ണത്തില്‍ ചാലിച്ച മനോഹര ചിത്രം പോലെ ചുറ്റിനും മരങ്ങള്‍ നിറഞ്ഞ കാട്. അതിനു നടുവിലൂടെ ചിത്രകാരന്‍ അറിയാതെ വീണ അടയാളം  പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡു. നിനയ്ക്കാതെ വന്നു പെയ്ത ചാററല്‍മഴയ്ക്കൊപ്പം തണുപ്പും വഹിച്ചുകൊണ്ട്,  കാടിന്റെ മനോഹാരിത  റോഡിനൊരു വശത്തുള്ള കൊക്കയിലേക്ക് ഒഴുകിയിറങ്ങുന്നു.  
                   കൊടും വളവുകളെ പിന്നിലാകി അവന്റെ ടാറ്റാ സഫാരി പതിയെ കടന്നു പോയി. "എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു"  എവിടെ നിന്നോ ഒഴുകി വരുന്ന പോലെ പതിഞ്ഞ സ്വരത്തില്‍ കേട്ടുകൊണ്ടിരുന്നു.അവള്‍ പിന്നിലേക്ക്‌ ചാരികിടന്നു, പാട്ടിനൊപ്പം മുന്നിലെ ഗ്ലാസില്‍ ചാറ്റല്‍ മഴ തീര്‍ക്കുന്ന കുസൃതികളെ ആസ്വദികുന്നുണ്ടായിരുന്നു.മുടിയിഴകളെ  തലോടുമ്പോള്‍ അവള്‍ അവനിലേക്ക്‌ ഒതുങ്ങി. 
                  "ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും 
                  എന്‍ മാറില്‍ നിറയുമീ മോഹവും,
                  നിത്യമാം സ്നേഹമായി തന്നു ഞാന്‍........
                  എത്രയോ ജന്മമായി നിന്നെ ഞാന്‍........"

                  അവള്‍ ഒരു കള്ള  ചിരിയോടെ പാടിക്കൊണ്ട് അവനെ നോക്കി. അവനും ചിരിച്ചു...
പുറത്തെ തണുപ്പില്‍ നിന്നും ഒളിക്കനെന്നവണ്ണം അവളുടെ കവിളുകള്‍ അവന്റെ തോളിലെ ചൂടിനെ തേടി...
                  
                   ചാറ്റല്‍ മഴയും മഞ്ഞും കാരണം റോഡ്‌ ശരിക്ക്  കാണാന്‍  കഴിയുന്നുണ്ടായിരുന്നില്ല. അവന്‍ പിന്നെയും വേഗത കുറച്ചു .. അടുത്ത വളവിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഒരു ലോറി പാഞ്ഞു വന്നു.. അവന്‍ പെട്ടെന്ന് വണ്ടി വെട്ടിതിരിച്ചു... നിഗൂഡമായ കൊക്കയിലേക്ക്  അവനും അവളും...
                  
                 ഒരു നിലവിളി അവിടെ മുഴങ്ങിക്കേട്ടു...

...."അമ്മേ  ഞാനും അവളും കൊക്കേല്‍ വീണേ...  കൊക്കേല്‍ വീണേ"......

..അവന്‍ പതിയെ കണ്ണ് തുറന്നു. നടുവും തടവി എഴുന്നേറ്റു...

അമ്മ ഓടി  വന്നു ചോദിച്ചു  ..

""എന്താ മോനെ ഒരു ചക്ക വീണ ശബ്ദം.""

""ചക്ക അല്ല അമ്മേ ഒരു പോത്ത് കട്ടിലില്‍ നിന്ന് വീണതാ""

..അനിയത്തിയുടെ ശബ്ദം ചിരിക്കൊപം അന്തരീക്ഷത്തില്‍ പിന്നേം മുഴങ്ങിക്കേട്ടു..

അപ്പോഴും ഒരു സംശയം ആക്ച്വലി എന്താ സംഭവിച്ചേ....

Sunday, August 5, 2012

എന്നാലും എന്റെ കൂട്ടുകാരാ...



""ഒരു കാണാനൂലിൽ ദൈവം കൊർത്തു നമ്മേ.. എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ,
ദൂരെ ആകാശത്തണലിൽ തനിച്ചിരിക്കാൻ.
ദുഃഖങ്ങളിൽ കൂടെ നിൽക്കാൻ,
സ്വർഗങ്ങളെ സ്വന്തമാക്കാൻ...
ഓ.... മൈ ഫ്രണ്ട്‌... 
നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം..
ഓ.... മൈ ഫ്രണ്ട്‌...
നിൻ വാക്കൂകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം...""
              ഫ്രണ്ട്സിനിട്ടു പണി കൊടുക്കാനായിട്ട്‌ ഒരു സൗഹൃദ ദിനം കൂടി. ഒരു വ്യത്യസ്തത്തയ്‌ വേണ്ടി, എട്ടിന്റെ പണി തന്ന പ്രിയ കൂട്ടുകാരെ, നിങ്ങളെ ഞാൻ ഈ സൗഹൃദ ദിനത്തിൽ ഓർത്തു പോകുന്നു. അല്ലേലും വരാനുള്ളതു കൂട്ടുകാരുടെ രൂപത്തിലും വരുമെന്നേ.. അയ്യോ, അപ്പോൾ  ചോദിക്കും എങ്ങനെ നിനക്കിങ്ങനെ കൂട്ടുകാരു ഉണ്ടായി, മാന്യമായ സംശയം... അതു അവരോടു ചോദിക്കണം.. മനസിലായില്ലേ, ഞാൻ മുകളിൽ വിവരിച്ചതൊക്കെ അവരുടെ ആത്മഗതം (ആത്മഗതാഗതം)ആണു, എന്റെയല്ല. ഇപ്പോളും മനസ്സിലായില്ലേ. 'ആഹ്‌, കൊച്ചുപിള്ളേർ അത്രയൊക്കെ മനസ്സിലാക്കിയൽ മതി.'
               ഇനി എന്റെ കുറച്ചു ആത്മഗതാഗതം പറയാം. പാലും വെള്ളതിൽ പണി കിട്ടിയിട്ടും, എനിക്കു ഒരു ചുക്കും സംഭവിക്കാത്തതിന്റെ ഉത്തരവാദിത്വം മുഴുവൻ ഉള്ള എന്റെ പ്രിയകൂട്ടുകാരൻസ്‌,  (എന്താടാ... നോക്കി പേടിപ്പിക്കുന്നേ.) ഞാനെഴുതുന്ന ഓരോ വാചകങ്ങളും നിങ്ങൾക്കുള്ള മടലുകൾ ആകുന്നു. (ഈ ഡയലോഗു എവിടെയോ കേട്ടിട്ടുണ്ടെന്നു നിങ്ങൾക്കു വെറുതേ തോന്നുന്നതാണെന്നെ, ഞാൻ ?നരസിംഹം? കണ്ടിട്ടേ ഇല്ല, സത്യം.).
              പ്രൈവറ്റ്‌ ബസ്റ്റാന്റിനെ തഴുകി വരുന്ന മന്ദമാരുതനിൽ ( അതെന്തു സാധനം, മാരുതി കാറിന്റെ ആരെങ്കിലുമാണോ,,ആ..) പാറിപ്പറക്കുന്ന മുടിയിഴകളും, അതിനിടയിലൂടെ കാണുന്ന സുന്ദരമുഖവും നോക്കി എന്റെ പ്രണയും സ്വപ്നച്ചിറകിൽ സഞ്ചരിച്ചപ്പോൾ.. എന്റെ സ്വന്തം കൈ വിശ്രമിച്ചതു നിന്റെ തോളിലല്ലാരുന്നോ അളിയാ. ഒരു പൊടിക്കു ധൈര്യക്കുറവുണ്ടായിരുന്ന എനിക്കു ആവശ്യമില്ലാത്ത ധൈര്യം തന്നതും, ആ ധൈര്യത്തിന്റെ പുറത്തും, ഞാൻ കൂടെയുണ്ടളിയാ എന്ന നിന്റെ ഒരു കാര്യവും ഇല്ലാത്ത സപ്പോർട്ടിന്റെ പുറത്തും... ( ഓടി വരുന്ന ട്രെയിനിനു മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുന്നതു പോലെ ) ഞാൻ വേണ്ടാത്ത ആവേശം കാണിച്ചു, മൊബയ്‌ല്‌ നംബർ എഴുതിയ പേപ്പറുമായി ബസ്സിലിരുന്ന  അവളുടെ അരികിൽ പോയതും, തൊട്ടടുത്ത സീറ്റിലേക്കു വിറച്ചു കൊണ്ടു ആ പേപ്പർ ഇട്ടതും, ബ്ലാങ്ക്‌ ആയ എന്റെ സ്വന്തം കൈ ഫില്ല്‌ ചെയ്യാൻ അളിയന്റെ തോളു പോയിട്ടൂ പൊടി പൊലും ഇല്ലന്ന നഗ്ന സത്യം മനസിലാക്കിയതും...
                  സർവ്വശക്തിയെടുത്തു  ബസ്സിനു പുറത്തേകു ഞാൻ പാഞ്ഞപ്പോൾ, എന്നേക്കാൾ സ്പീഡിൽ ആ പേപ്പർ പുറത്തേക്കു പറന്നു വന്നതും, അളിയൻ അങ്ങു ദൂരെ നിന്നു കാറ്റു കൊള്ളുന്നതും ഒറ്റ സീനിൽ ഞാൻ കണ്ടളിയാ,...
                   ബസ്സ്റ്റാന്റിലൊക്കെ ഏ സി ഇല്ലാതതുകൊണ്ടായിരിക്കും, അല്ലേ അളിയാ. അതൊക്കെ പോട്ടെയെന്നു വയ്ക്കാം. 
                    പക്ഷെ നിന്റെ അടുത്തു വന്നപ്പോൾ ""നിന്നെ സമ്മതിച്ചിരിക്കുന്നു"" എന്നു നീയെന്നോടു പറഞ്ഞ  ഡയലോഗ്‌ ആണളിയാ എന്റെ കണ്ണുകൾ നിറച്ചതു. ഞാൻ അറിയാതെ എന്റെ ഫുള്ള്‌ ബോഡിയും ആ ചുരുണ്ട പേപ്പറും അവളുടെ മുഖവും ഒരു ദയനീയ ഭാവം വാരി വിതറി നോക്കിപ്പോയി..
                     എന്നാലും അളിയാ ഒരു സംശയം. ഞാൻ ബസ്സിൽ കയറുന്നതു വരെ നീയെന്നോടൊപ്പം ഉണ്ടായിരുന്നു, പിന്നെതു സീനിലാ അളിയാ നീ കാറ്റു കൊള്ളാൻ പോയതു..
                        ഈ ചോദ്യത്തിനു ഉത്തരം കിട്ടിയില്ലെങ്കിലും, അളിയന്റെ സഹായം കൊണ്ടു ഞാൻ അംഗഭംഗം, ദുർമരണം, മാനഹാനി എന്നിവയിൽ നിന്നും അദ്ഭുദകരമാം വിധം രക്ഷപെട്ടെങ്കിലും.
                         അളിയനെ ഞാൻ ഓർക്കുമ്പൊഴെല്ലാം. വന്ദനത്തിൽ മോഹൻലാൽ മുകേഷിനെ കാണുന്ന സീൻ ഓർമ വരും.
            'ഡെയ്‌ നീ പോലീസാ,' 
            'എന്തു നീ പോലീസാ...'
അല്ലെങ്കിൽ കിലുക്കത്തിലെ ലാലേട്ടനെയും ജഗതിയെയും...
കാരണം ചോദിക്കെടാ...
അതെന്താന്നു വച്ചാൽ..
""നൻബേൻ ടാ..."'

(ഇതിലെ കഥയും കഥാപാത്രങ്ങളും യാഥാർത്ത്യമായി തോന്നിയാൽ എന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഓരൊന്നു കാണിച്ചു കൂട്ടുമ്പോൾ ഓർക്കണമായിരുന്നു. കഥ ഇവിടൊന്നും തീരുന്നില്ല... ഇനിയും പണികൾ പ്രതീക്ഷിക്കുനു...)

""എന്റെ എല്ലാ കൂട്ടുകാർസിനും....
ഒരു പൊളപ്പൻ സൗഹൃദദിനാശംസ്സകൾ...''

Saturday, July 21, 2012

മഴമുത്തുകള്‍......


ജനല്‍ കമ്പികള്‍ക്കിടയിലൂടെ ചുവന്ന വളകളണിഞ്ഞ അവളുടെ കൈകള്‍ മഴത്തുള്ളികളില്‍ വീണ മീട്ടി.

ഫെബ്രുവരി 14.
“ നനുത്ത  ഒരു മഴയിലാണ് അന്നാദ്യമായ് കാണുന്നത്. കോളേജിന്റെ മഴവഴിയില്‍  എവിടെ നിന്നോ എന്റെ കുടയിലെക്കോടി വന്നപ്പോള്‍, മഴയെ പുണരാന്‍ കൊതിക്കുംപോലെ ആ വിറച്ച ശരീരം പുണരാനാണ് തോന്നിയത്. അന്ന് കുളിരിന്റെ മഴപ്പാച്ചിലുകള്‍ നിശ്വസങ്ങളുടെ ചെറു ചൂടില്‍ ലയിച്ചു. ഒന്നും മിണ്ടുവാനാവാതെ പരസ്പരം നോക്കി കുടയില്‍ ചേര്‍ന്ന് നടക്കാനേ കഴിഞ്ഞുള്ളൂ. എവിടെയോ ഒരു മാസ്മരിക പരിചിത ഭാവം അറിയുന്നുണ്ടായിരുന്നു. പെട്ടെന്നു പിണങ്ങിപ്പോകുന്ന മഴയെപോലെ എവിടേക്കോ മറഞ്ഞപ്പോള്‍ മഴയോടും ദേഷ്യമാണ് തോന്നിയത്.. ഇടനാഴിയിലൊക്കെ  തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. “


അവളുടെ മടിയില്‍ കിടന്നു  അവന്‍ ആ ഡയറി വായിച്ചു നിര്‍ത്തിയപ്പോള്‍  അവള്‍ മഴത്തുള്ളികള്‍ കള്ളച്ചിരിയോടെ  അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.

“അന്ന് നീയെന്റെ കുടയില്‍നിന്നു പോയപ്പോള്‍... ഒരു നിമിഷം തോര്‍ന്ന മഴയെ ഞാനും വെറുത്തു... കൂട്ടുകാരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു ഞാന്‍ നിന്നെ അവിടെല്ലാം തിരക്കി നടന്നു. പിന്നീടെല്ലാ ദിവസവും നിന്റെ ആശ്ചര്യ മുഖം തേടിയലഞ്ഞു. മഴ എന്നെ പുണരുന്ന ഒരു പുലരിയിലാണ് നീ പിന്നെയും എന്റെ മിഴികളില്‍ പൂവിതരിയത്.ഇപ്പോല്ഴും എല്ലാം സ്വപനം പോലെ തോന്നുന്നു. “

അവന്‍ പറഞ്ഞു കൊണ്ട് അവളുടെ കവിളുകളില്‍ തലോടി..
   
തൂവനതുംബിയെ പ്രണയിച്ച ക്ലാരയെപ്പോലെ, മാന്മിഴി   കണ്ണുകളുള്ള സുന്ദരീയെ എനിക്ക് സമ്മാനിച്ച മഴയെ ഞാനും പ്രണയിക്കുന്നു....മഴയെ ആഘോഷിച്ച ജയകൃഷ്ണനെപ്പോലെ...
   
മഴത്തുള്ളികള്‍ പൊഴിയുന്ന ഒരു പുഞ്ചിരിയില്‍, അവളുടെ ചുണ്ടുകള്‍ അവന്റെ കവിളിലെ കുളിരിനെ തൊട്ടെടുത്തു. പിന്നീടവള്‍ ഒരു  പൂച്ചകുഞ്ഞിനെപ്പോലെ  അവന്റെ ചൂടിലേക്ക്  ലയിച്ചു...

പുറത്തു അപ്പോഴും മഴ ചെറു  നാണത്തിന്റെ മഴമുത്തുകള്‍ പൊഴിച്ചു കൊണ്ടിരുന്നു...