Sunday, December 30, 2012

യാത്രാമൊഴി



"" ഈ ഡയറിയില്‍ ഒരിക്കലും മറക്കരുതെന്ന് ഒരുപാട് സുഹൃത്തുക്കള്‍ എഴുതിയിട്ടുണ്ട്...
അവരെയെല്ലാം താന്‍ എന്നെന്നും ഓര്‍ക്കണം.
നമ്മള്‍ കണ്ടതും പരിചയപ്പെട്ടതും എല്ലാം... എല്ലാം... 
മറവിയുടെ ആഴങ്ങളില്‍ സ്വപ്നക്കൂട് തേടി സഞ്ചരിക്കട്ടെ...
ഒരു യാത്രാമൊഴിക്കായി  ഇതിലും നല്ല വാക്കുകള്‍ എനിക്കറിയില്ല...""

             ഒരു ഡയറിതാളിനു ഇത്രയും നൊമ്പരം നല്‍കാന്‍ കഴിയുമെന്നു അറിയില്ലായിരുന്നു. (ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നെ?.). മറക്കുവാന്‍ പറയുന്നത് ഒരിക്കലും ഓര്‍മകളില്‍ നിന്ന് മായില്ല. ഒരു വര്‍ഷത്തിന്റെ മുഴുവന്‍ സന്തോഷവും ദുഖവും വിരഹവും ആരോടും പറയുവാനാവാതെ 2012 പിരിഞ്ഞു പോകുന്നു. വിട ചൊല്ലാന്‍ എനിക്കും ഇതിലും നല്ല വാക്കുകള്‍ അറിയില്ല.
            
          ഒരു വര്‍ഷത്തെ മുഴുവന്‍ വിസ്മ്രിതിയിലാക്കാന്‍ കഴിവുള്ള ഡിസംബര്‍ മാസത്തിലെ കോടമഞ്ഞിന്റെ കുളിരില്‍... പുതിയ പുലരിയിലെ പുതു വസന്തില്‍ വിരിയുന്ന ശുഭ പ്രതീക്ഷകളില്‍ നല്ലൊരു നാളേയ്ക്കായി.. മറക്കാന്‍ പറഞ്ഞിട്ടും മറയാതെ നില്‍ക്കുന്ന പ്രിയ സുഹൃത്തിനൊപ്പം എല്ലാ കൂട്ടുകാര്‍ക്കും   ഒരു പൊളപ്പന്‍.....  
                         പുതുവര്‍ഷാശംസകള്‍...........

6 comments:

  1. കോടമഞ്ഞിന്റെ നനുത്ത കുളിരുള്ളൊരു പുതുവല്‍സരാശംസകള്‍

    ReplyDelete
    Replies
    1. അജിത്‌ മാഷേ അങ്ങനെ ഒരു വര്ഷം കൂടി ഹുദാഹവാ... പുതിയ പ്രതീക്ഷകളുമായി നവവത്സരാശംസകള്‍ ...

      Delete
  2. ആശംസകള്‍ വൈകിയ വേളയില്‍ ഞാന്‍ അര്‍പ്പിക്കുന്നു.....


    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!.....,,,,,
      അടുത്ത നാട്ടുകാരന്റെ അക്ഷരക്കൂട്ടുകള്‍ തേടി വരുന്നുണ്ട് ,,,

      Delete
  3. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!...

    ReplyDelete