Wednesday, October 24, 2012

ഹണിമൂൺ (A)


                   നേര്‍ത്ത  മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഹരിതവര്‍ണ്ണത്തില്‍ ചാലിച്ച മനോഹര ചിത്രം പോലെ ചുറ്റിനും മരങ്ങള്‍ നിറഞ്ഞ കാട്. അതിനു നടുവിലൂടെ ചിത്രകാരന്‍ അറിയാതെ വീണ അടയാളം  പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡു. നിനയ്ക്കാതെ വന്നു പെയ്ത ചാററല്‍മഴയ്ക്കൊപ്പം തണുപ്പും വഹിച്ചുകൊണ്ട്,  കാടിന്റെ മനോഹാരിത  റോഡിനൊരു വശത്തുള്ള കൊക്കയിലേക്ക് ഒഴുകിയിറങ്ങുന്നു.  
                   കൊടും വളവുകളെ പിന്നിലാകി അവന്റെ ടാറ്റാ സഫാരി പതിയെ കടന്നു പോയി. "എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു"  എവിടെ നിന്നോ ഒഴുകി വരുന്ന പോലെ പതിഞ്ഞ സ്വരത്തില്‍ കേട്ടുകൊണ്ടിരുന്നു.അവള്‍ പിന്നിലേക്ക്‌ ചാരികിടന്നു, പാട്ടിനൊപ്പം മുന്നിലെ ഗ്ലാസില്‍ ചാറ്റല്‍ മഴ തീര്‍ക്കുന്ന കുസൃതികളെ ആസ്വദികുന്നുണ്ടായിരുന്നു.മുടിയിഴകളെ  തലോടുമ്പോള്‍ അവള്‍ അവനിലേക്ക്‌ ഒതുങ്ങി. 
                  "ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും 
                  എന്‍ മാറില്‍ നിറയുമീ മോഹവും,
                  നിത്യമാം സ്നേഹമായി തന്നു ഞാന്‍........
                  എത്രയോ ജന്മമായി നിന്നെ ഞാന്‍........"

                  അവള്‍ ഒരു കള്ള  ചിരിയോടെ പാടിക്കൊണ്ട് അവനെ നോക്കി. അവനും ചിരിച്ചു...
പുറത്തെ തണുപ്പില്‍ നിന്നും ഒളിക്കനെന്നവണ്ണം അവളുടെ കവിളുകള്‍ അവന്റെ തോളിലെ ചൂടിനെ തേടി...
                  
                   ചാറ്റല്‍ മഴയും മഞ്ഞും കാരണം റോഡ്‌ ശരിക്ക്  കാണാന്‍  കഴിയുന്നുണ്ടായിരുന്നില്ല. അവന്‍ പിന്നെയും വേഗത കുറച്ചു .. അടുത്ത വളവിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഒരു ലോറി പാഞ്ഞു വന്നു.. അവന്‍ പെട്ടെന്ന് വണ്ടി വെട്ടിതിരിച്ചു... നിഗൂഡമായ കൊക്കയിലേക്ക്  അവനും അവളും...
                  
                 ഒരു നിലവിളി അവിടെ മുഴങ്ങിക്കേട്ടു...

...."അമ്മേ  ഞാനും അവളും കൊക്കേല്‍ വീണേ...  കൊക്കേല്‍ വീണേ"......

..അവന്‍ പതിയെ കണ്ണ് തുറന്നു. നടുവും തടവി എഴുന്നേറ്റു...

അമ്മ ഓടി  വന്നു ചോദിച്ചു  ..

""എന്താ മോനെ ഒരു ചക്ക വീണ ശബ്ദം.""

""ചക്ക അല്ല അമ്മേ ഒരു പോത്ത് കട്ടിലില്‍ നിന്ന് വീണതാ""

..അനിയത്തിയുടെ ശബ്ദം ചിരിക്കൊപം അന്തരീക്ഷത്തില്‍ പിന്നേം മുഴങ്ങിക്കേട്ടു..

അപ്പോഴും ഒരു സംശയം ആക്ച്വലി എന്താ സംഭവിച്ചേ....

12 comments:

  1. എന്താ സംഭവിച്ചേ ?



    എനിക്കുമുണ്ടൊരു ബ്ലോഗ്‌..... വന്നു കണ്ടു അഭിപ്രായം പറയണം....
    എന്‍റെ ബ്ലോഗില്‍ ചങ്ങാതിയകുമെന്നും വിശ്വസിക്കുന്നു......

    ReplyDelete
    Replies
    1. എന്തോ സംഭവിച്ചിട്ടുണ്ട്...

      Delete
  2. ഹഹഹ...കൊക്കേല്‍ വീണു.

    ReplyDelete
    Replies
    1. അതെ...പക്ഷെ അപ്പോഴും ഒരു സംശയം ആക്ച്വലി എന്താ സംഭവിച്ചേ....

      Delete
  3. Replies
    1. ഹ ഹ... കൊക്കേല്‍ വീണത്‌ കണ്ടു ചിരിക്കണത് കണ്ടാ..

      Delete
  4. ഓഹോ എയും ബിയുമൊക്കെ കാട്ടി പറ്റിക്കുകയാണല്ലേ..

    ReplyDelete
    Replies
    1. അയ്യേ ഇല്ലന്നെ.. (എ) എന്ന് വച്ചാല്‍... എല്ലാര്‍ക്കും വായികാം..എന്നാണു... ഹ ഹ

      Delete

  5. സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്ഗകുമാരികള്‍ അല്ലോ ....

    A – യുടെ വിശദീകരണം ജോറായി.

    ReplyDelete
    Replies
    1. താങ്ക്സ് രവിന്‍.......... ,,, അതേന്നേ എല്ലാര്‍ക്കും വായിക്കാം ... ഹ ഹ ഹ

      Delete
  6. ചക്ക വീണ ശബ്ദം ജോറായിരിക്കുന്നു :)

    ReplyDelete
    Replies
    1. ഗപ്ചൂസേ തങ്ക്സുണ്ടുട്ടോ.... അല്ല ഒരു സംശയം എന്തായീ ഗപ്ചൂസു.?..

      Delete