ജനല്‍ കമ്പികള്‍ക്കിടയിലൂടെ ചുവന്ന വളകളണിഞ്ഞ അവളുടെ കൈകള്‍
മഴത്തുള്ളികളില്‍ വീണ മീട്ടി.
ഫെബ്രുവരി 14.

അവളുടെ മടിയില്‍ കിടന്നു അവന്
ആ ഡയറി വായിച്ചു നിര്‍ത്തിയപ്പോള്‍ അവള് മഴത്തുള്ളികള്‍ കള്ളച്ചിരിയോടെ
അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.
“അന്ന് നീയെന്റെ കുടയില്‍നിന്നു പോയപ്പോള്‍... ഒരു നിമിഷം തോര്‍ന്ന
മഴയെ ഞാനും വെറുത്തു... കൂട്ടുകാരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു ഞാന്‍ നിന്നെ അവിടെല്ലാം
തിരക്കി നടന്നു. പിന്നീടെല്ലാ ദിവസവും നിന്റെ ആശ്ചര്യ മുഖം തേടിയലഞ്ഞു. മഴ എന്നെ
പുണരുന്ന ഒരു പുലരിയിലാണ് നീ പിന്നെയും എന്റെ മിഴികളില്‍ പൂവിതരിയത്.ഇപ്പോല്ഴും
എല്ലാം സ്വപനം പോലെ തോന്നുന്നു. “
അവന് പറഞ്ഞു കൊണ്ട് അവളുടെ കവിളുകളില്‍ തലോടി..
തൂവനതുംബിയെ
പ്രണയിച്ച ക്ലാരയെപ്പോലെ, മാന്മിഴി
കണ്ണുകളുള്ള സുന്ദരീയെ എനിക്ക് സമ്മാനിച്ച മഴയെ ഞാനും
പ്രണയിക്കുന്നു....മഴയെ ആഘോഷിച്ച ജയകൃഷ്ണനെപ്പോലെ...
മഴത്തുള്ളികള്‍ പൊഴിയുന്ന ഒരു പുഞ്ചിരിയില്‍, അവളുടെ ചുണ്ടുകള്‍ അവന്റെ
കവിളിലെ കുളിരിനെ തൊട്ടെടുത്തു. പിന്നീടവള്‍ ഒരു പൂച്ചകുഞ്ഞിനെപ്പോലെ അവന്റെ
ചൂടിലേക്ക് ലയിച്ചു...
പുറത്തു അപ്പോഴും മഴ ചെറു നാണത്തിന്റെ മഴമുത്തുകള്‍
പൊഴിച്ചു കൊണ്ടിരുന്നു...