Wednesday, June 6, 2012

എനിക്കെന്റെ ബാല്യം തിരികെതരൂ..


          ബാല്യകാലത്തിലെക്കൊരു തിരിച്ചു പോക്ക് കൊതികാത്തവരുണ്ടാകുമോ.?
പുത്തന്‍ കുടയുടെ അരികുകളെ ഭേദിച്ച്  കൊഞ്ചലായി നനയിക്കുന്ന മഴയും, അവസാനം കാറ്റിന്റെ വികൃതിയില്‍ കുട ദൂരേക്ക്‌ പറക്കുമ്പോള്‍ , നനയാതെ പുസ്തകം മാറോടടക്കിപിടിച്ചു  അതിനു പിറകെ ഓടിയതും.പാടവരമ്പിലൂടെ വെള്ളം തട്ടിത്തെറിപ്പിച്ചു സ്കൂളിലെക്കുള്ള യാത്രയും, വൈകുന്നേരം തോട്  വരമ്പില്‍ നിന്ന് , കൂടെയുള്ള സുന്ദരികളുടെ അത്ഭുദം  പിടിച്ചു വാങ്ങാന്‍, സ്വന്തം ഉടുപിനെ വലയാക്കി പരല്‍ മീനുകളെ പിടിചു കളിച്ചതും.. മീനുകളെ കൈകളിലെടുത്തു  തലയുയര്‍ത്തി  നില്‍കുമ്പോള്‍,  കൂടത്തിലെ സുന്ദരിയുടെ പരല്‍ മീനുകളെപോലെ പിടക്കുന്ന വെള്ളാരം കണ്ണുകള്‍ തിളങ്ങുന്നതും, മറ്റൊരു സുന്ദരിയുടെ നുണക്കുഴി കവിളുകളില്‍ കുസൃതി ചിരി തെളിയുന്നതും, അത് കണ്ടു നായകനെപ്പോലെ ഞാന്‍ നില്‍കുമ്പോള്‍ ദയനീയമായ മറ്റു  കൂടുകാരുടെ നോട്ടവും. ചെളി പുരണ്ട ഉടുപ്പ് വീട്ടിലാരും കാണാതെ ഒളിപ്പിക്കാന്‍ ഓടിയതും...
            തൊടിയിലെക്കോടി കുന്നിക്കുരുവും മഞ്ചാടിക്കുരുവും   പെറുക്കാന്‍   മത്സരിച്ചതും.. അപ്പോള്‍ കളിക്കൂടുകാരനായി പെയ്ത മഴയില്‍, കൈകള്‍ഇരു വശത്തേക്കും നീട്ടി നനഞ്ഞു കുതിര്‍ന്നതും,  അമ്മയുടെ സ്നേഹം നിറഞ്ഞ ശകാരം കേട്ടതും, തല തോര്‍ത്തി    രാസ്നാദിപ്പൊടി തിരുമ്മിയതും... കോലായിലിരുന്നു മഴത്തുള്ളികളെ തട്ടിക്കൊണ്ടു ചൂടുള്ള ചായ കുടിച്ചതും,.. ഒളിച്ചു കളികളില്‍  കണ്ടിട്ടും കാണാത്തത് പോലെ  പോയ കൂട്ടുകാരിയുടെ കള്ളചിരിയും...
    എല്ലാം എല്ലാം , എനിക്കിനിയും വേണം,..... എന്റ കുട്ടിക്കാലം അതിനിയും വേണം...                  
നഷ്ട സ്വപ്‌നങ്ങള്‍ ഇനി തിരിച്ചു   വരില്ല  അല്ലെ,..ആന്ഗ്രീ ബെര്ട്സിനും    ഐ ഫോണിനും ഇടയില്‍     മഞ്ചാടിക്കുരുവിന്റെയും കുന്നിക്കു രുവിന്റെയും  നിഷ്കളന്ഗത  നഷ്ടമാകുന്ന ഈ കാലത്തില്‍, ബാല്യത്തിന്റെ ഓര്‍മ്മകലെങ്കിലും  നഷ്ടമാകതിരിക്കട്ടെ.. 

പുത്തന്‍  പ്രതീക്ഷകളായ എല്ലാ കുരുന്നുകല്‍കുമായ്   സമര്‍പ്പിക്കുന്നു...

4 comments:

  1. അന്നു വിചാരിച്ചത്, ജോലി കിട്ടി കാശായാൽ ആരോടും ചോദിക്കാണ്ട് ഇഷ്ടം പോലെ ജീവിക്കാമല്ലോ , പഠിക്കണ്ടല്ലോ എന്നാ... ഇപ്പോഴാണാ കാലത്തിന്റെ സൗന്ദര്യം മനസ്സിലാവുന്നത്

    ReplyDelete
    Replies
    1. ഇതിനാ ഈ കാലത്തിന്റെ വികൃതീന്നൊക്കെ പറയുന്നേ അല്ലെ...
      ആ അതും ഒരു കാലം, .. ഇനിയം ഇത് വഴിയൊക്കെ വരുമല്ലോ...
      ഓരോ തോന്നലുകളെ ....

      Delete
  2. ബാല്യം തിരികെത്തരാനോ? സാദ്ധ്യമല്ല. ഒരാള്‍ക്ക് ഒരു ബാല്യം മാത്രമേ പെര്‍മിഷനുള്ളു.

    ReplyDelete
    Replies
    1. അയ്യോ അങ്ങനെ പറയരുത്, ഒരെണ്ണം കൂടി ചെറുതായാലും മതി, പ്ലീസ് ഒരെണ്ണം.
      അജിത്‌ മാഷെ ഇനിയം ഇത് വഴി വരിക...
      എന്ന് സ്വന്തം...

      Delete