Thursday, February 14, 2013

ക്ലൈമാക്സ് ഓഫ് പ്രണയദിനം

ഒരു വാലന്ന്റൈന്ദിനംകൂടി കടന്നു പോകുമ്പോള്ഓര്മകളിലെ ചില്ലകള്ക്കിടയില്പ്രണയം തലനീട്ടി  നോക്കുന്നു...

എവിടെ അളിയാ  ഏതു ചില്ലയിലാ, ഞാനൊന്നും കാണുന്നില്ലല്ലോ

രാവിലെ തമാശിക്കല്ലേ . ഡാ നിനക്കൊനും പറയാനില്ലേടാ...

എന്തോന്ന്? ആരെക്കുറിച്ചു എന്തോന്ന്  പറയാന്‍...

പ്രണയം ഇല്ലേ.

ഒണ്ടെങ്കില്‍ ...

അതിനെക്കുറിച്ച് എന്തെങ്കിലും പറയടെ ..

അങ്ങനെ..

പ്രണയം പ്രണയം എന്ന് പറയുന്നത് ഭയങ്കര സംഭവം  ആണെന്നേ..

ഛെ കളഞ്ഞു.. കടവാവല്.. എന്തോന്നാടാ ഇത് .. തമാശ കളയെടാ ...

ഓക്കേ  എങ്കില്ഇനി ഫുള്സീരിയെസ് .

തിങ്കളാഴ്ച ദിവസം ഒരു Monday ആയിരുന്നു.

ഓഹോ അതെന്നു മുതലാ  അങ്ങനെ ആക്കിയെ... ഡേ നീ തമാശികാനാണെങ്കില്ഞാന്പോണു ..

ഇല്ലളിയാ നീ ഇരിക്ക് ..

ഓക്കേ, അലമ്പ് കാണിക്കാതെ  പറയൂ  അളിയാ...

നിനക്കെന്താ  ഇപ്പോള്ലവിനെകുറിച്ചറിയാന്‍  ഇത്ര താത്പര്യം .

അതൊക്കെ ഉണ്ടളിയാ.. നീ പറഞ്ഞിട്ടു  ഞാന്പറയാം..

കൊച്ചു കള്ളാ അപ്പോള്‍  നിനക്കും പ്രണയമോ... എനിക്ക് വയ്യ 

എനിക്കും ഒരു മൊഞ്ചത്തി കുട്ടിയോട്  ഒടുക്കത്തെ  പ്രണയം തോന്നുന്നു അളിയാ..പ്രണയത്തോട് പ്രണയം..

ആരാ ആള് ... പറയെടാ കുട്ടാ ...

ചെമ്പനീര്പൂവ്  ഇന്ന് അവള്ക് കൊടുക്കാനുള്ളതാ .. അപ്പോള്കണ്ടോ..

അയ്യേ ചെമ്പരുത്തി പൂവോ?

ചെമ്പരുത്തി അല്ലടാ  ചെമ്പനീര്പൂവ്.. ചുവന്ന റോസാപൂ... അതിനാണ്...  റൊമാന്സറി യാത്ത തെണ്ടി...

, അവന്റെ രോഷം  കണ്ടില്ലേ... കള്ളകാമുകാ  ഓള്ക്ക് അന്നെ  ഇഷ്ടാണോ..

അതൊക്കെ ഇന്ന് അറിയാം... നീ ഇത്ര നാളും  ഞാന്പോലും അറിയാതെ പ്രണയിച്ചതല്ലേ.. സസ്പെന്സ് പൊളിക്ക്,  നിന്റെ  കഥ പറയ് .. 

നിലമേല്കോളേജിന്റെ വരാന്തയിലൂടെ ഞാന്‍  ഒറ്റയ്ക്ക് നടന്നു ..

ഡേയ് നീ തട്ടതിന്മറയാതെ കഥയാണോ പറയുന്നേ.

അല്ലടാ നമ്മള്ക് ഇങ്ങനൊക്കെയേ  റൊമാന്റിക്  പറയാന്അറിയൂ ,അല്ലാതെ   നിങ്ങളെപ്പോലെ സ്വന്തമായിട്ടൊന്നും വരൂലന്നെ.. 

കൂടുതല്ഊതല്ലെ  നീ ബാകി പറ...

തെക്കന്‍  കേരളത്തില്‍  മാത്രം  വീശുന്ന  കാറ്റ്  ഇല്ലാരുന്നേലും  തട്ടവും മുടിയുമൊക്കെ  ഉണ്ടാരുന്നു. ...  അങ്ങനെ അവളെ നോക്കി വാ പൊളിച്ചു നടന്നു,തറയില്എവിടെ നിന്നോ വന്നു വീണ  കല്ലി നോടുള്ള ഇഷ്ടംകാരണം  പെട്ടെന്ന്  ‘പുധോ’ന്നൊരു    ചക്ക  വീഴുന്ന   വോയിസും  കൂടെ സ്വന്തം ‘ ഹമ്മച്ചീ ‘ എന്ന കോറസുമായി   ഉമ്മചിക്കുട്ടീന്റെ  മുന്നില്ചെന്ന് വീണു .

ഭൂമിയുടെ ഗുരുത്വകര്ഷനതിന്റെ തോത്  കൈ കൊണ്ട് തടവുന്നതിനിടയിലാണ്,  സഹതാപത്തോടെ എന്നെ  പിടിചെഴുന്നേല്പിക്കേണ്ട മാന്പേടയുടെ ചുണ്ടില്വിടര്ന്ന പൊട്ടിച്ചിരി ഞാന്കണ്ടത്...
ഓള്ടെയും  ഓള് കൂട്ടുകാരിയുടെയും ചിരിയില്‍  എനിക്ക്  വിങ്ങല്‍  ഓഫ്  ഹാര്ട്ട്‌  ഡ്യൂ  ടൂ  മങ്ങല്ഓഫ് ഫേസ്  എന്ന  തീയറിയാല്‍  ഒരു ചമ്മല്രൂപപ്പെട്ടു.
 എന്നാലും എന്റെ അരുണ്അളിയാ തട്ടതിന്റുള്ളിലൂടെ  ഓള്ടെ മുത്ത്പൊഴിക്കുന്ന ചിരി കണ്ടാല്‍  പിന്നെ  ഒന്നും കാണാന്പറ്റൂല ഹോ...

“ശോ ... വിനീത് ശ്രീനിവാസനെയൊക്കെ സമ്മതിക്കണം..”

അന്ന് തറയില്വച്ചാണ് ഞാന്തീരുമാനിച്ചത് മറ്റൊരുത്തനും  വിട്ടുകൊടുക്കൂല   ഉമ്മചിക്കുട്ടിയെ  എന്ന്.
ഇതാരുന്നു ഫസ്റ്റ് ടൈം  ഞാനും ഓളും തമ്മിലുള്ള ആകസ്മികമായ കണ്ടുമുട്ടല്‍...

  ആകസ്മികമായ മരണം എന്നൊക്കെ പോലെ അല്ലേ..?..  

എന്നും വേണമെങ്കില്പറയാം .. പിന്നെ as usual  എല്ലാ കഥയിലെ പോലെയും കുറച്ചു    പൈങ്കിളി ..

എന്നും വരും വഴി വക്കില്അവളെന്നോടോന്നു മിണ്ടാന്‍ “..കാത്തിരിപ് , അവള്മൈന്ഡ് ചെയ്യാതെ പോകുന്നത്.. അങ്ങനെ അങ്ങനെ.. 

അവസാനം രണ്ടും കല്പിച്ചു ഞാന് ലവ് യു  പറയാന്പോയി അളിയാ .. ഹോ ജന്മത്ത് മറക്കൂല  മോനേ..

എന്താടാ  രഞ്ചിത്തേ  മോനെ അടി കിട്ടിയോ..

അതായിരുന്നേല്‍ പിന്നേം സഹിക്കാം,   ഓള്  ഒരു ഒന്നൊന്നര മണിക്കൂര്‍  എനിക്ക് ക്ലാസ്സ്എടുത്തു അളിയാ വിത്ത്ഉപദേശം... 

എന്തോന്ന് ക്ലാസെഡേയ്..?.


എനിക്കറിയില്ല അളിയാ, എന്തോ ഫെരോമോണോ  ഒക്സിറ്റൊസിനൊ , അതാണ് ഇങ്ങനെ പ്രണയം തോന്നിക്കുനതെന്നോ.. മണ്ണാങ്കട്ട...

അതാരടെയ് ഫെരോമോനും ഒക്സിജനും ഒക്കെ.. വല്ല  ബോംബോ മറ്റോ ആണോ.

ബോംബല്ലടാ എന്റെ മാമന്റെ മക്കള് പോടാ തെണ്ടീ .... അതൊക്കെ അറിയണമെങ്കില്‍ കെമിസ്ട്രി പഠിക്കണം കെമിസ്ട്രി .

ആര്ക്കറിയാം  ഇതൊക്കെ... സാറന്മാര്  18+ എക്സ്ട്രാ  അടവുകള്പയറ്റീട്ട്‌  ഒരു പുല്ലും പഠിച്ചിട്ടി ല്ല പിന്നെയാ ഇവളിപോ .

അങ്ങനെ അതോടെ എന്റെ പ്രണയം ഹുദാ ഹവ...

എനിക്ക് ചിരി വന്നിട്ട് വയ്യേ ... ഹെന്റമ്മോ ഞാന്ചിരിച്ചു ചിരിച്ചു ചാവും...

ഡാ അരുണേ ശവത്തില്കുത്താതെ....നിന്റടുതൊക്കെ  ദൈവം ചോദിക്കുമെടാ.. 

ഹോ എന്തൊക്കെയാരുന്നു  തട്ടത്തിന്മറയത് മോഞ്ചത്തി  ചക്ക മാങ്ങാ... നിരാശ കാമുകാ.. ഫേസ് കാണാന്നല്ല ചന്തം.  ..

ദ്രോഹീ.. നിന്നോടൊക്കെ പറഞ്ഞ എന്നെ പറഞ്ഞാ മതി..


അളിയാ ഞാന്പറഞ്ഞ  മോഞ്ചത്തി  ദോ  ബിടെ.
ഏതു പച്ച തട്ടമോ... അല്ല അതിന്റെ കൂടെ ഉള്ള വെള്ളതട്ടം...

ഹേ അതാ, ഡാ അത്.. അതാ ഞാന്പറഞ്ഞ കഥയിലെ...

 ദൈവമേ ചതിച്ചോ .. അതാണോ നിന്റെ  മാന്പേട...ശോ .

അല്ലടാ ഓളല്ല  ഓള്ടെ കൂട്ടുകാരിയാ  അത്..

ഹോ വെറുതെ പേടിപിച്ചു .. അളിയാ അവളിങ്ങോട്ടു തന്നയാ വരുന്നേ.. ഞാനിന്നു കൊടുക്കും ചെമ്പനീര്പൂ..

 ശെടാ ഇവളിത്രേം സുന്ദരിയായിരുണോ, ഞാന്ശ്രധിചില്ലല്ലോ.

 രഞ്ചിത്തേ അങ്ങനെ പറഞ്ഞൂടാ..

ഹും നമ്മള്ഇങ്ങനെ നടന്നോളാമെയ് നിങ്ങള്നന്നായി കണ്ടാ മതി..

അവള്അവരുടെ അടുത്തേക്ക് നടന്നു വന്നു.. അരുണ്പൂവ് പിന്നില്പിടിച്ചു രഞ്ജിത്തിന്റെ മുന്നില്നിന്നു ..

അരുണിന്റെ മുന്നില്എത്തിയ അവള്ക് പൂവ് കൊടുക്കാന്അരുണ്ഒരുങ്ങിയപോള്ആണ് അവള്അവനു ഒരു പുഞ്ചിരി നല്കികൊണ്ട് ഞെട്ടിക്കുന സത്യം പറഞ്ഞത്...
ഒരു കടലാസ് തുണ്ട്  രണ്ജിതിനു  നേരെ നീട്ടി  അവള്പറഞ്ഞു ..
 "എന്റെ ഹൃദയം ഇപ്പോള്‍  ഇതിലെ അക്ഷരങ്ങളില്‍  തുടിക്കുന്നു..."

അവള്എന്നിട്ടു  തിരിഞ്ഞു നടന്നു..
ഞ്ചിതിന്റെ കണ്ണ് തള്ളി നില്ക്കുന്ന മുഖത്തേക്കും പേപ്പറിലേക്കും അരുണിന്റെ  ദയനീയമായ നോട്ടം പതിഞ്ഞു .
രണ്ടു പേരും അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.."നിന്നെ വേണ്ടാത്ത ഹൃദയം തേടി നീ നടന്നപ്പോ ള്കൂടെ നിനക്കായി തുടിക്കുന്ന ഒരു ഹൃദയം ഉണ്ടായിരുന്നു.ഇനിയെങ്കിലും അത് തിരിച്ചറിയുക . സ്നേഹപൂര്വ്വം നിന്റെ സ്വന്തം ..."

അരുണിന്റെ കയ്യില്‍  അനാഥമായി ഇരുന്ന ചെമ്പനീര്പൂവുമായി  രഞ്ജിത് ഓടി  അവളുടെ മുന്നില്ചെന്ന്.. മുട്ടിലിരുന്നു കൊണ്ട് പനിനീര്പൂവ് അവളുടെ നേരെ നീട്ടി...
"എന്റെ നഷ്ടപെട്ട ഹൃദയം ഇനി എനിക്ക് വേണം...എന്നും എന്നെന്നും ... I love u"
അപ്പോള്തെക്കന്കേരളത്തില്മാത്രം വീശിയടിക്കുന്ന കാറ്റു ഓള്ടെ തട്ടതിലും മുടിയിലും ഒക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു..

നേര്ത്ത പുഞ്ചിരിയില്ഒളിഞ്ഞ മാന്മിഴി കണ്ണൂകളിലെ പ്രണയം അവനു നല്കി അവള്നടന്നകലുമ്പോള്‍. അന്തരീക്ഷതിലെവിടെയോ …

“നഷ്ട സ്വര്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നല്കി....”

ഒഴുകി വരുന്നത് പോലെ, കൂടെ ചില്ലുകള്ഉടയുന്ന ശബ്ദവും.

എന്താ അളിയാ ഇവിടെ ഗ്ലാസ്വല്ലതും പൊട്ടിയോ.. ഒരു ശബ്ദം കേട്ടത് പോലെ...

ഗ്ലാസല്ലടാ പന്നീ പൊട്ടിയത് എന്റെ ഹൃദയമാ... 

.. അയാം  ദി സോറി അളിയാ  അയാം  ദി സോറി... പ്രണയം ഇങ്ങനെ വന്നു വിളിക്കുമ്പോള്വേണ്ടാന്ന് പറയുന്നത് ശരിയാണോ.

എന്നാലും നീ എന്നോടിത് ചെയ്തല്ലോ ...

അളിയനോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ, അല്ലെങ്കില്നീഒന്നു ആലോചിച്ചു നോക്കിയേ.. എന്നെ  ഹൃദയത്തില്കൊണ്ട് നടക്കുന്ന  അവള്ക് നിന്നെ ശരിക്കും സ്നേഹിക്കാന്പറ്റുമൊ..
നിനക്ക് വേണ്ടി ഒരുത്തി ഇവിടെ എവ്ടെങ്കിലും കാനുംഅല്ലാതെ ഞാന്നിനക്ക് വേണ്ടി സാക്രിഫിസ്  ചെയ്യുനതൊക്കെ ഓള്ഡ്സ്റ്റൈല്‍ അല്ലെ അളിയാ.

ഉവാ ഉവ്വേ .. .. 

നാം സ്നേഹിക്കുന്നവരെ അല്ല നമ്മെ സ്നേഹിക്കുന്നവരെ അല്ലെ സ്നേഹിക്കണ്ടേ അല്ലെ മോനെ അരുണേ...?...

പൊന്നളിയാ മതി ... നിന്റെ കാര്യം ഓക്കേ ആയല്ലോ... അത് മതി.

അവര്കോളേജിന്റെ പടികളില്നിന്നു... 

"ഡാ അരുണേ നോക്കെടാ ഫസ്റ്റ് ഇയര്ക്ലാസ്സിന്റെ Doorനു മുന്നില്‍   ഒരു മൊഞ്ചത്തി നിന്നെ തന്നെ നോക്കുന്നു ..."

അവരുടെ കണ്ണുകള്തമ്മിലിടഞ്ഞു.... ലവ് അറ്റ്ഫസ്റ്റ് സൈറ്റ്  എന്നൊകെ പറയുന്നത് ഇതാണോ അളിയാ...

“വാതിലില് വാതിലില്കാതോര്ത്തു ഞാന്നിന്നില്ലേ,……”


ഇതൊക്കെയാണ് അല്ലെ വരാനുള്ളത് വഴീല്തങ്ങില്ല എന്ന് പറയുന്നത്.. ആണോ ...
( കടപ്പാട് : മലയാള ചലച്ചിത്രങ്ങള്ക്കെല്ലാം പിന്നെ എന്റെ കൂട്ടുകാര്കും (വെറുതെ അവന്മാരുടെ തല്ലു കൊള്ളണ്ടല്ലോ) ).


എന്റെ പ്രിയ കൂട്ടുകാര്ക്കെല്ലാം   പ്രണയദിനാശംസകള്‍......

പ്രണയപൂര്വ്വം  കോടമഞ്ഞില്‍ ...http://kodamanjil.blogspot.com/


4 comments:

 1. അയാം ദി സോറി

  ReplyDelete
  Replies
  1. ഹ ഹ അജിത്തേട്ടാ നമ്മളീ നാട്ടുകാരല്ലേ...

   Delete
 2. Replies
  1. നളിനകുമാരി ചേച്ചീ നന്ദി !...

   Delete