മനയ്ക്കല്‍
നിന്നും അധികം ദൂരമില്ല കുളത്തിലേക്ക് ,ചുറ്റിനും
മതില് കെട്ടിയിട്ടുണ്ട് . പടവുകള്ക്കു മുകളിലായി ഓടു മേഞ്ഞു മറച്ചിട്ടുണ്ട്.
അതിനു എതിര് വശത്തായി നിറയെ പൂക്കളുള്ള ഒരു വലിയ പാലയുണ്ട് . പാലപ്പൂക്കള്‍
പരിമളം പരത്തി കുളത്തിലൂടെ തെന്നി ഒഴുകി.

നേര്‍ത്ത ഓളങ്ങളോട് കിന്നാരം പറഞ്ഞു മതിയായില്ലെങ്കിലും, നേരമേരെയായതിനാല് അവള്
കുളി മതിയാക്കി കയറി. തുണിയെല്ലാം എടുത്തു തിരിഞ്ഞപ്പോള്‍ വശത്തിരുന്ന കല്ല്
ഇളകുന്നതും അവളുടെ നില തെറ്റുന്നതും അവളറിഞ്ഞു. പെട്ടെന്ന് അടുത്തുള്ള തൂണില്‍
പിടിയ്ക്കുവാനായി മുന്നോട്ടാഞ്ഞു. അപ്പോഴേക്കും കാല് വഴുതി, അവളുടെ മിനുസമാര്‍ന്ന നെറ്റിത്തടം അലക്ക് കല്ലിന്റെ കൂര്‍ത്ത
അരികിലായി ആഞ്ഞു പതിച്ചു.രക്തം ചീറ്റിതെരിച്ചു, ഒരു നിലവിളിയോടെ അവളൊന്നു പിടഞ്ഞു. പിന്നെ നിശ്ചലമായി
വെള്ളത്തിലേക്ക് മലച്ചു.
മനയ്ക്കലുള്ളവര്‍
നിലവിളി കേട്ട് ഓടിയെത്തിയപ്പോഴേക്കും, അവള്
മരണത്തിന്റെ നിലയില്ലാ കയതിലെത്തിയിരുന്നു. കടും പച്ചനിറത്തില്‍
തത്തിക്കളിച്ച കുഞ്ഞോളങ്ങള്‍, അസ്തമയ സൂര്യന്റെ കടും
ചുവപ്പിനോപ്പം പടര്‍ന്ന രക്ത വര്‍ണത്തില്‍ നിശ്ചലമായി. പടര്‍ന്ന സിന്ദൂരം
പോലെ ഒരു വലിയ മുറിവുമായി വെള്ളത്തില്‍ അവള് മലര്‍ന്നു കിടന്നു. എല്ലാവരും
സേനഹത്തോടെ പാറു എന്ന് വിളിക്കുന്ന മനയ്ക്കലെ വേലക്കാരി പാര്‍വതി . ചുറ്റിനും
രക്ത ഗന്ധവുമായി പാലപ്പൂക്കളും..
100 വര്‍ഷത്തോളം
പഴക്കമുള്ള കഥയാണ് . ഇന്നും അവളുടെ മോക്ഷം കിട്ടാത്ത ആത്മാവ് ഇവിടെ അലഞ്ഞു
തിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.എന്റെ മുത്തശ്ശിയുടെ
കാലത്തായിരുന്നു ഈ ദുര്‍മരണം സംഭവിച്ചത്. ആ കുളപ്പടവുകളിലിരുന്നു ആദിത്യ
പറഞ്ഞ കഥ കേട്ടപ്പോള്‍ ഉള്ളിലൊരു ഭയം തോന്നിയെങ്കിലും, ആരും
പുറത്ത് കാണിച്ചില്ല. അശ്വിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രഞ്ജിത്തും
ഷിയാസും വെകെഷേനു ആദിത്യന്റെ തറവാട്ടിലെതിയത്. ഇപ്പോള്‍ ആരും അവിടെ
താമസമില്ല, ഒരു കാര്യസ്ഥന് ഉണ്ടെങ്കിലും അവിടെ കിടക്കാറില്ല.
അച്ഛന്
പെട്ടെന്ന് എത്താന്‍ അറിയിച്ചതിനെതുടര്‍ന്നു, ആദിത്യ വേഗം വരാമെന്ന് പറഞ്ഞു സന്ധ്യയോടെ അവന്റെ വീട്ടിലേക്കു പോയി.ആ വലിയ തറവാട്ടില്‍ മൂന്നുപേര്‍ മാത്രമായി.
അശ്വിന് ആ രാത്രി വളരെ ത്രില്ലിംഗ് ആയി തോന്നി. ബാക്കി രണ്ടു പേരുടെയും
ഭയന്ന മുഖഭാവം കണ്ടിട്ട് അവനു ചിരി വന്നു. അവര്‍ അവനോടു ഇങ്ങനെയോരിടത് കൊണ്ട്
വന്നതിനു ദേഷ്യം പ്രകടിപ്പിച്ചു . മൂന്നുപേരും ഒരു മുറിയില്‍ കിടന്നു, പതിയെ നിദ്രയുടെ ഇരുണ്ട വീഥിയിലെക്കഴ്ന്നിറങ്ങി.
എന്തോ ശബ്ദം കേട്ട് അശ്വിന് ഞെട്ടിയുണര്‍ന്നു. രഞ്ജിത്തും
ഷിയാസും അവിടെയില്ലായിരുന്നു. അവന് അതിനുള്ളിലെല്ലാം അവരെ നോക്കി, അവിടെയെങ്ങുമില്ലായിരുന്നു.പതിയെ
അവന് പുറത്തേയ്ക്കിറങ്ങി. അവനു ധൈര്യം ചോര്‍ന്നു
പോകുന്നത് പോലെ തോന്നി. അപ്പോള്‍ കുളത്തില്‍ നിന്നും ശബ്ദം കേട്ട്, അവന് ഭയത്തോടെ അവിടേക്ക് നടന്നു. പടവിലേക്ക് കാല് വയ്ച്ചു
പെട്ടെന്ന് ,എവിടെ നിന്നോ വലിയ ശബ്ദത്തോടെ ഒരു കല്ല് കുളത്തിലേക്ക് പതിച്ചു.
അശ്വിന് ഞെട്ടി നിലവിളിച്ചു.
പാറുവിന്റെ രക്തം വീണ കല്ല് ആണ് കുളത്തിലേക്ക് പതിച്ചതെന്ന് അവന് കണ്ടു.
പുറത്തേയ്ക്ക് ഓടാന്‍ തുടങ്ങിയതും
പിന്നില്‍ നിന്ന് ആരോ അവനെ പിടിച്ചു വലിച്ചു. മരവിച്ചു നിന്ന അവന്
തിരിഞ്ഞു നോക്കിയതും , ചിരിക്കണോ കരയണോ എന്ന്
അറിയാത്ത അവസ്ഥയിലായിപ്പോയി.
ചിരിച്ചു കൊണ്ട്
രഞ്ജിത്തും ഷിനാസും നില്ല്ക്കുന്നു. “പേടിക്കണ്ട,
പ്രേതത്തെ പേടിയില്ലാത്ത ധൈര്യവാന്റെ ചന്കൊരപ്പു ഒന്ന്
അളന്നു നോക്കിയതാ. ക്ഷമിക്കൂ മകനെ”. രഞ്ജിത് പറഞ്ഞത്
കേട്ട് അവന് കൈ തട്ടി മാറി നടന്നെങ്കിലും, പൊട്ടിചിരിക്കാതിരിക്കുവാന്
കഴിഞ്ഞില്ല. അപ്പോഴും ചമ്മിയ മുഖത്ത് നിന്നും അദ്ഭുതം വിട്ടു
മാറിയില്ല.
മൂന്നുപേരും ചിരിച്ചു കൊണ്ട് കുളത്തിനടുത്ത് നിന്ന് പുറത്തേക്കു നടന്നു.
അപ്പോള്‍ വീണ്ടും കുളത്തില്‍ വെള്ളം ഉലയുന്ന ശബ്ദം കേട്ടു. ഇത്തവണ മൂന്നുപേരും
ഒരുമിച്ചു ഞെട്ടി, അവര്‍ അവിടെയ്ക്ക് പതിയെ നടന്നു.
ഷിനാസ് ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കിയ അവര്‍ മൂന്നുപേരും ഭയന്ന് പിന്നോട്ടോടി.
അശ്വിനെ
പേടിപ്പിയ്ക്കാനായി അവര്‍ കുളത്തിലെക്കെരിഞ്ഞ കല്ല് പഴയ
സ്ഥാനത്തിരിക്കുന്നു. പാര്‍വതിയുടെ മരണത്തിനിടയാക്കിയ അതെ കല്ല്, അവളുടെ രക്തം പതിഞ്ഞ ആ അലക്കു കല്ല്.
കുളത്തിലെ കുഞ്ഞോളങ്ങളില്‍ ശാന്തത കളിയാടി, അതിനെ തലോടി തൂവെള്ള നിറത്തില്‍ പാലപ്പൂക്കളും.പെട്ടെന്ന് കുളത്തിലെ പാലപ്പൂക്കളില്‍ ചുവപ്പ് പടര്‍ന്നു....
കാറ്റിലെവിടെയോ പാലപ്പൂമണം
ഒഴുകി വന്നു, രക്ത ഗന്ധവുമായി....