ചെമ്പാവു
പുന്നെല്ലിന്‍ ചോറോ....

നമ്മള്
സുഹൃത്തുക്കളുടെ സ്നേഹക്കൂടുതല് കൊണ്ട് മാത്രം, ഒരു ഊണ് വാങ്ങിച്ചു ഏഴും എട്ടും പേര് (കാന്റീനില്‍ അപ്പോള്‍
ഉള്ളവരുടെ എണ്ണം അനുസരിച്ച്.) ഒരുമിച്ചാണ് കഴിക്കുന്നത്. അവിടെ ഒരു വലിയ പാത്രത്തില്‍ നിറയെ നല്ല ചൂട് ചോറും കറിയും ആണ് കിട്ടുന്നത്.
അതിലാണ് ഈ പരാക്രമം. ചോറ് പാത്രം ടെസ്കിന്റെ പുറത്തു വക്കുന്നത്
മാത്രം കാണാം. പിന്നെ നിമിഷ നേരം കൊണ്ട് പാത്രം ക്ളീന്‍... ചൂട് ചോറ് എങ്ങനെ ഇത്ര
പെട്ടന്ന് തീരുന്നു അത് ഉത്തരമില്ലാത്ത ചോദ്യം. (ആക്രാന്തം ജയിച്ചു ചൂട് തോറ്റു).വല്ലതും കിട്ടിയവര്‍ ഭാഗ്യവാന്മാര്........ .
അതുകഴിഞ്ഞ്
ക്ലാസ്സിലെ തരുണീമണികളുടെ ചോറ്റുപാത്രത്തില്‍ കൈയിട്ടു
വാരാനുല്ലതാണ്, (അവര്‍ സ്നേഹം കൊണ്ട് തരുന്നതല്ലേ, കഴിക്കാതിരിക്കുന്നത് മോശം അല്ലെ) അത് മാത്രമല്ല ആകെ ക്ലാസ്സില്‍ കയറുന്നത് അപ്പോള്‍ മാത്രമാണ്. പാവം തരുണീ
മണികള്ക്കറിയില്ലല്ലോ കാന്റീനില്‍ ഒരു അങ്കം കഴിഞ്ഞു
വരുന്നതാണെന്ന്.
നമ്മള് അങ്ങനെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു, അതായതു സീനിയര്‍, ഇന്നത്തെ ഊണിനുള്ള
വക എങ്ങനെ ഒപ്പിക്കാം എന്ന് ആലോചിച്ചു
നടക്കുമ്പോഴാണ് പാവം ജൂനിയര്‍ പയ്യന്‍സ് നമ്മുടെ മുന്നില്‍ വന്നു
പെടുന്നത്.ഇവരെ
പരിചയപ്പെടാതെ വിടുന്നത് ആലോക സീനിയര്‍ പയ്യന്സിനു മോശമായതിനാല്‍, എന്റെ കൂട്ടുകാരന്‍സ് രഞ്ജിത്തും റാസിയും ആ ദൌത്യം
ഏറ്റെടുത്തു. പാവം ജൂനിയര്‍ കുഞ്ഞാടുകള്‍, അവരെ ഓരോരോ മുട്ടനാടുകളായി
പരിചയപ്പെട്ടു (അയ്യേ
റാഗിങ്ങാ, അതെന്താന്നു പോലും ഞങ്ങള്‍ക്കറിയില്ല, ഇത് ജസ്റ്റ് പരിചയപ്പെടല്‍ ഒണ്‍ലി).
ആ കുഞ്ഞാടുകളില്‍ നിന്ന്,
കണ്ടാല്‍ നല്ല തറവാട്ടില്‍ പിറന്നതാണെന്ന് തോന്നിയ ഒരു കുഞ്ഞാടിനെ മാത്രം ഇങ്ങു പൊക്കി, ബാക്കി കുഞ്ഞാടുകളെ പുല്ലു മേയാന്‍ വിട്ടു. തല്കാലം ബാബുമോന് എന്ന്
വിളിക്കാം ആ കുഞ്ഞാടിനെ.
രഞ്ജിത്
ബാബുമോന്റെ തോളില്‍ കയ്യിട്ടു കാര്യത്തിലേക്ക് കടന്നു.
‘നീ ചോറ് കൊണ്ട് വന്നോടെയ്’ .
ഇല്ല ബാബുമോന്
മൊഴിഞ്ഞു.
‘പിന്നെ നീ ചോറ് തിന്നാരില്ലേ,’
ഞാന്‍ ഹോട്ടലില്‍
നിന്നാ കഴിക്കുന്നേ.
‘ആണോ, (മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി.).അപ്പോള്‍ ഇന്ന്
ചേട്ടന്മാര്ക്ക്
മോനു ഊണ് വാങ്ങിതരുന്നു , അല്ലെ ബാബുമോനേ?’
അയ്യോ, അതിനു എന്റെ കയ്യില്‍ ഒരു ഊണിനുള്ള പൈസ ഉള്ളു.
‘കള്ളം പറയല്ലേ, രഞ്ജിത് ചിരിച്ചു കൊണ്ട് പറഞ്ഞു.
അല്ല ചേട്ടാ
സത്യം.’
‘നീ ഇവിടത്തെ കാന്റീനില്‍ നിന്ന് കഴിക്കാരില്ലേ..’
ഇത് വരെ
കഴിച്ചിട്ടില്ല,
‘എന്നാല്‍ ഇന്ന് ബാബുമോന് ചേട്ടന്മാരുടെ വക, മോന്റെ ഒരു സന്തോഷത്തിനു കാശ് നീ തന്നെ കൊടുത്തോളൂ.’
അങ്ങനെ ജാഥയായിട്ടു രഞ്ജിത്തും ഞാനും റാസിയും
അരുണും സനലും,കൂടെ പാവം ബാബുമോനും കാന്റീനിലേയ്ക്ക് , ബാബുമോന്റെ വകയായിട്ട് ഒരു ഊണും പറഞ്ഞു, അങ്ങനെ ഊണ് വന്നു, ഡെസ്കില്‍ പാത്രം വയ്ച്ചു. ബാബുമോന്
ചോറിലേക്ക് കൈ നീട്ടി സ്വല്പം ചോറ് എടുത്തു.ചൂട്
അധികമായതിനാല്‍ കൈ പിന്‍വലിച്ചു, കൈ പൊള്ളിയോ എന്നു നോക്കി. തിരിച്ചു പാത്രത്തില്‍ നോക്കിയ
ബാബുമോന് , പിന്നെ പാത്രത്തില്‍ നോക്കേണ്ടി വന്നില്ല,.
ഇത്ര പെട്ടെന്ന് ചോറ് ഒരു വഴിയാകുമെന്നു അവന് ഒരിക്കലും പ്രതീക്ഷിച്ചില്ല.അവന് കുറച്ചുനേരം കണ്ണുമിഴിച്ചു എല്ലാരേം ഒന്ന് നോക്കി. ഒരു ഭാവ മാറ്റവും ഇല്ലാതെ അഞ്ചു മുട്ടനാടുകള്‍.
ഇത്ര പെട്ടെന്ന് ചോറ് ഒരു വഴിയാകുമെന്നു അവന് ഒരിക്കലും പ്രതീക്ഷിച്ചില്ല.അവന് കുറച്ചുനേരം കണ്ണുമിഴിച്ചു എല്ലാരേം ഒന്ന് നോക്കി. ഒരു ഭാവ മാറ്റവും ഇല്ലാതെ അഞ്ചു മുട്ടനാടുകള്‍.
അന്നാണ് ബാബുമോന്, സീനിയര്‍സിന് ചോറിനോടുള്ള
സ്നേഹവും ആത്മബന്ധവും മനസിലായത്.